HOME
DETAILS

പ്രളയം: 5,894 വീടുകള്‍ പുനര്‍നിര്‍മിച്ചു

  
backup
July 12, 2019 | 6:44 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-5894-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8

 

തിരുവനന്തപുരം: പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്ന 5,894 വീടുകള്‍ പുനര്‍നിര്‍മിച്ചതായി സര്‍ക്കാര്‍. ഇതിനായി 298 കോടി രൂപ ചെലവഴിച്ചു.
ഭാഗികമായി നാശനഷ്ടംസംഭവിച്ച 2,54,681 വീടുകള്‍ക്കായി 1,274.5 കോടി രൂപയും ചെലവഴിച്ചു. സര്‍ക്കാരിന് ലഭ്യമായ കണക്കുകളനുസരിച്ച് 15,463 വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്. പൂര്‍ണമായി തകര്‍ന്ന വീടുകള്‍ സ്വയം പുനര്‍നിര്‍മിക്കാന്‍ തയാറായി 9,329 പേര്‍ മുന്നോട്ടുവന്നിരുന്നു. ഇവര്‍ക്ക് സര്‍ക്കാരിന്റെ നാലുലക്ഷം രൂപയാണ് സഹായം.
പ്രളയം തകര്‍ത്ത മറ്റു വീടുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. തകര്‍ന്ന വീടുകളെ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് സഹായം ലഭ്യമാക്കിയിരിക്കുന്നത്. 15 ശതമാനത്തില്‍ കുറവും 16 മുതല്‍ 29 വരെ ശതമാനത്തിനിടയിലും നാശനഷ്ടം സംഭവിച്ച വീടുകള്‍ക്ക് മുഴുവന്‍ സഹായവും നല്‍കി. ഇരു വിഭാഗങ്ങളിലുമായി 2,04,663 ഗുണഭോക്താക്കള്‍ക്ക് 516.05 കോടി രൂപയാണ് വിതരണം ചെയ്തത്.
സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ 2,000 വീടുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്. ഇതില്‍ 1,500 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറിക്കഴിഞ്ഞു. ബാക്കി വീടുകള്‍ ഓഗസ്റ്റ് 15നകം കൈമാറും. ഓരോ സ്ഥലത്തിന്റെയും പ്രത്യേകത അനുസരിച്ചുള്ള വീടുകളാണ് നിര്‍മിച്ചിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ 2,000 ഫ്‌ളാറ്റുകള്‍ നിര്‍മിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. പുനര്‍നിര്‍മാണത്തിന് നഗരകാര്യ വകുപ്പ് 20.14 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
വീടുകളുടെ നാശനഷ്ടം നിര്‍ണയിച്ചത് സംബന്ധിച്ച് 98,181 അപ്പീലുകളാണ് റവന്യൂ വകുപ്പിന് ഇതുവരെ ലഭിച്ചത്. ഇതില്‍ 85,141 അപ്പീലുകളില്‍ തീരുമാനമായി. അപ്പീലുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍പ്പാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രളയ ദുരന്തത്തിനിരയായ 6.87 ലക്ഷം കുടുംബങ്ങള്‍ക്ക് അടിയന്തരസഹായമായി പതിനായിരം രൂപ വീതം നല്‍കിയിരുന്നു. 687.84 കോടി രൂപയാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ വിതരണം ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡരികിൽ മാലിന്യം തള്ളി മുങ്ങാമെന്ന് കരുതി; പക്ഷേ ബില്ല് പണികൊടുത്തു; കൂൾബാർ ഉടമയ്ക്ക് പതിനായിരം പിഴ

Kerala
  •  2 days ago
No Image

ബോണ്ടി ബീച്ച് വെടിവെപ്പ്: വിറ്റഴിച്ച തോക്കുകള്‍ തിരികെ വാങ്ങാന്‍ ഉത്തരവിട്ട് ആസ്‌ത്രേലിയയില്‍ പ്രധാനമന്ത്രി

International
  •  2 days ago
No Image

കടൽക്ഷോഭവും കനത്ത മഴയും; ദുബൈ - ഷാർജ ഫെറി സർവിസുകൾ നിർ‍ത്തിവെച്ച് ആർടിഎ

uae
  •  2 days ago
No Image

''പരാതിപ്പെട്ടത് എന്റെ തെറ്റ്; ഇത്തരം വൈകൃതം പ്രചരിപ്പിക്കുന്നവരോട്, നിങ്ങള്‍ക്കോ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ'': അതിജീവിത

Kerala
  •  2 days ago
No Image

ഒമാനിൽ നിറഞ്ഞൊഴുകുന്ന വാദി മുറിച്ചുകടക്കാൻ ശ്രമം; വാഹനം ഒഴുക്കിൽപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ

uae
  •  2 days ago
No Image

വാളയാറിലെ ആള്‍ക്കൂട്ടക്കൊല; രാം നാരായണന്റെ ദേഹം മുഴുവന്‍ അടിയേറ്റ പാടുകള്‍; രണ്ട് മക്കളുണ്ട്, കുടുംബം പോറ്റാനാണ് വന്നതെന്ന് ബന്ധുക്കള്‍

Kerala
  •  2 days ago
No Image

രക്തസാക്ഷികളുടെ പേരില്‍ ഡി.എസ്.യു ഭാരവാഹികളുടെ സത്യപ്രതിജ്ഞ; ചടങ്ങ് റദ്ദാക്കി വി.സി

Kerala
  •  2 days ago
No Image

അസ്ഥിര കാലാവസ്ഥ: താമസക്കാർക്കും സന്ദർശകർക്കും ജാഗ്രതാ നിർദ്ദേശവുമായി ഷാർജ സിവിൽ ഡിഫൻസ്

uae
  •  2 days ago
No Image

'ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് ഡി.എം.കെ തമിഴ്‌നാടിനെ സംരക്ഷിക്കും; സംസ്ഥാനത്തിന്റെ മതേതരത്വം നിലനിര്‍ത്തും'  ഉദയനിധി 

National
  •  2 days ago
No Image

മോശം കാലാവസ്ഥ: ദുബൈ - ഷാർജ, അജ്മാൻ ബസ് സർവിസുകൾ താത്കാലികമായി നിർത്തിവെച്ച് ആർടിഎ

uae
  •  2 days ago