HOME
DETAILS

അതിരപ്പിള്ളിയില്‍ വീട്ടുവരാന്തയില്‍ ചീങ്കണ്ണി

  
backup
December 10, 2020 | 3:27 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f


ചാലക്കുടി: അപ്രതീക്ഷിതമായി വീട്ടില്‍ വിരുന്നെത്തിയ ചീങ്കണ്ണി വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കി. അഥിതിയെ പിന്നീട് വനപാലകരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പുഴയില്‍ കൊണ്ടുവിട്ടു. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴെ പുഴയോരത്ത് താമസിക്കുന്ന തച്ചിയത്ത് ഷാജന്റെ വീട്ടുവരാന്തയില്‍ ചീങ്കണ്ണിയെത്തിയത്.
പുലര്‍ച്ചെ രണ്ടോടെ വാതിലില്‍ തട്ടുകയും മുട്ടുകയും ചെയ്യുന്ന ശബ്ദം കേട്ടെങ്കിലും വീട്ടുകാര്‍ വാതില്‍ തുറന്നില്ല. പട്ടികളും കുരങ്ങുകളും ഇതുപോലെ വാതിലില്‍ തട്ടുന്ന പതിവുണ്ടായിരുന്നു. അത്തരത്തിലുള്ളതാണെന്നാണ് വീട്ടുകാര്‍ കരുതിയത്. പുലര്‍ച്ചെ അഞ്ചോടെ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് പൂര്‍ണ വളര്‍ച്ചയെത്തിയ ചീങ്കണ്ണിയെ കണ്ടത്. ചീങ്കണ്ണിയെ ഓടിക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. തുടര്‍ന്ന് തീപ്പന്തം കാട്ടിയതോടെ ചീങ്കണ്ണി പുറത്തേക്ക് ചാടി. വിവരമറിഞ്ഞെത്തിയ നാട്ടുകാരും വനപാലകരും ഏറെനേരത്തെ ശ്രമത്തിനൊടുവില്‍ രാവിലെ എട്ടോടെ ചീങ്കണ്ണിയെ വരുതിയിലാക്കി. തുടര്‍ന്ന് പുഴയില്‍ കൊണ്ടുവിടുകയായിരുന്നു. വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്ത് ചീങ്കണ്ണികളെ നിരവധിതവണ കണ്ടിട്ടുണ്ട്. അവ പുഴക്കരയിലേക്ക് ഓടിയെത്താറുണ്ടെങ്കിലും വീട്ടിനുള്ളില്‍ കയറുന്നത് ആദ്യമായാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു; ' പോറ്റിയെ കേറ്റിയേ' പാട്ടിനെതിരെ ഡി.ജി.പിക്ക് പരാതി

Kerala
  •  4 days ago
No Image

ചരിത്രത്തിൽ മൂന്നാമൻ; കോടികൾ വാരിയെറിഞ്ഞ് ഗ്രീനിനെ റാഞ്ചി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

Cricket
  •  4 days ago
No Image

യാത്ര മികച്ചതാക്കാൻ, ഈ രണ്ട് റൂട്ടുകളിൽ എമിറേറ്റ്‌സിന്റെ ബോയിംഗ് 777 വിമാനങ്ങൾ; അടുത്ത വര്‍ഷം സര്‍വിസ് ആരംഭിക്കും

uae
  •  4 days ago
No Image

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയ്ക്കും രാഹുലിനും ആശ്വാസം; കേസ് നിലനില്‍ക്കില്ലെന്ന് കോടതി, ഇ.ഡി കുറ്റപത്രം തള്ളി

National
  •  4 days ago
No Image

വൈഭവിനെ വെട്ടി ചരിത്രത്തിലേക്ക്; ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ 17കാരൻ

Cricket
  •  4 days ago
No Image

മലപ്പുറം കണ്ണമംഗലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

Kerala
  •  4 days ago
No Image

തൊഴിലുറപ്പ് പദ്ധതി പുതിയ ബിൽ ലോക്സഭയിൽ; മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്തതിൽ പ്രതിഷേധം

National
  •  4 days ago
No Image

വന്ദേഭാരതിന് നേരെ കല്ലേറ്: നാല് കുട്ടികൾ അറസ്റ്റിൽ; പ്രതികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി

National
  •  4 days ago
No Image

നവംബർ ഇങ്ങെടുത്തു; ഇന്ത്യൻ ലോകകപ്പ് ഹീറോ വീണ്ടും തിളങ്ങുന്നു

Cricket
  •  4 days ago
No Image

തെരഞ്ഞെടുപ്പില്‍ തോല്‍വി; ആത്മഹത്യയ്ക്ക് ശ്രമിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി മരിച്ചു

Kerala
  •  4 days ago