ബില്‍ നിയമസഭയില്‍ പാസാക്കി ഗോവധ നിരോധനവുമായി കര്‍ണാടക
ബംഗളൂരു: കര്‍ണാടകയില്‍ ഗോവധ നിരോധന ബില്‍ ബി.ജെ.പി സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കി. ഇന്നലെ ശബ്ദവോട്ടോടെയായിരുന്നു ബില്‍ പാസാക്കിയത്. ബില്‍ നിയമമാകാന്‍ ഉപരിസഭയില്‍കൂടി പാസാകേണ്ടതുണ്ട്. അതേസമയം, ബില്ലിനെതിരേ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി.
ഇന്നലെയാണ് മന്ത്രി പ്രഭു ചാവാന്‍ ബില്‍ സഭയുടെ മേശപ്പുറത്തുവച്ചത്. സംസ്ഥാനത്തു ഗോവധം പൂര്‍ണമായി നിരോധിക്കുന്നതും ഗോവധം പിടിക്കപ്പെട്ടാല്‍ വലിയ ശിക്ഷകള്‍ ഉറപ്പാക്കുന്നതുമാണ് ബില്‍. പശു, 12 വയസില്‍ കുറവുള്ള കാള, പോത്ത് തുടങ്ങിയവയെ കൊല്ലുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാക്കുന്നതാണ് ബില്‍. കര്‍ണാടക പ്രിവന്‍ഷന്‍ ഓഫ് സ്‌ലോട്ടര്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് കാറ്റില്‍ ബില്‍ 2020 എന്ന പേരിലുള്ള ബില്ലില്‍, കുറ്റം തെളിയിക്കപ്പെട്ടാല്‍ ഏഴു വര്‍ഷംവരെ തടവും 50,000 രൂപ മുതല്‍ അഞ്ചുലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ. കുറ്റവാളികളുടെ വസ്തുക്കള്‍ കണ്ടുകെട്ടുമെന്ന വ്യവസ്ഥയും ബില്ലിലുണ്ട്. കുറ്റം ആവര്‍ത്തിച്ചാല്‍ പത്തു ലക്ഷം രൂപവരെ പിഴ.
ബില്‍ സഭയില്‍ വച്ചതോടെ, കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേറ്റു. അഡൈ്വസറി കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെയാണ് ബില്‍ മേശപ്പുറത്തു വച്ചതെന്നു പ്രതിപക്ഷം ആരോപിച്ചു. ബില്‍ നടപ്പാക്കിയാല്‍ വര്‍ഗീയ ചേരിതിരിവിനു കാരണമാകുമെന്നും ന്യൂനപക്ഷങ്ങളെ വേട്ടയാടുമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍, ആരോപണങ്ങള്‍ സ്പീക്കര്‍ തള്ളി. പിന്നാലെ ബഹളമായതോടെ, ബില്‍ ചര്‍ച്ച കൂടാതെ, ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു.
ബില്‍ പാസാക്കുന്നതിനു മുന്നോടിയായി പശുക്കളെ നിയമസഭയിലെത്തിച്ച് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചാവാന്റെ നേതൃത്വത്തില്‍ പൂജ നടത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."