ഗാന്ധി - കസ്തൂര്‍ബ 150ാം വാര്‍ഷികാഘോഷം രണ്ട് മുതല്‍
കോഴിക്കോട്: മഹാത്മാഗാന്ധിയുടെയും ഭാര്യ കസ്തൂര്‍ബാ ഗാന്ധിയുടെയും 150ാം ജന്മവാര്‍ഷികം ഒക്ടോബര്‍ രണ്ട് മുതല്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
രണ്ടിന് രാവിലെ 10ന് ഗാന്ധിഗൃഹം ഓഡിറ്റോറിയത്തില്‍ സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ഡോ. പി.വി കൃഷ്ണന്‍ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. 'മദ്യ നിരോധനവും ആനുകാലിക പ്രശ്‌നങ്ങളും'എന്ന പുസ്‌കത്തിന്റെ പ്രകാശനവും അന്നേദിവസം ഗാന്ധിപീസ് ഫൗണ്ടേഷന്‍ പ്രസിഡന്റ് സി. കൃഷ്ണന്‍ മൂസ് നിര്‍വഹിക്കും. മദ്യനിരോധന സന്ദേശപരിപാടി, പ്രചരണജാഥ, മതസൗഹാര്‍ദ്ദ സമ്മേളനം, അഴിമതിക്കും വര്‍ഗീയതക്കുമെതിരേ പദയാത്ര, സ്ത്രീശാക്തീകരണ സെമിനാറുകള്‍, ആദിവാസി കോളനികളില്‍ സഹായസമര്‍പ്പണം, ഹരിജന്‍ കോളനികളില്‍ ബോധവല്‍ക്കരണം, വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍, മുതിര്‍ന്ന പൗരന്മാരെ ആദരിക്കല്‍, ഗാന്ധിചിത്ര-സ്വദേശി പ്രദര്‍ശനം, ഗാന്ധിസാഹിത്യം - രാഷ്ട്രഭാഷ പരിപാടി തുടങ്ങി നിരവധി പരിപാടികള്‍ ഒരു വര്‍ഷക്കാലം നടത്തും. കേരള സര്‍വോദയ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ പതിമൂന്നോളം ഗാന്ധിയന്‍ സംഘടനകള്‍ ചേര്‍ന്നാണ് പരിപാടി നടത്തുന്നത്. കമ്മിറ്റി ചെയര്‍മാന്‍ യു.കെ കുമാരന്‍, വൈസ് ചെയര്‍മാന്‍ ഈയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, ഒ.ജെ ചിന്നമ്മ, ജനറല്‍ കണ്‍വീനര്‍ ടി.കെ.എ അസീസ്, പ്രൊഫ. ടി.എം രവീന്ദ്രന്‍, പി. ശിവാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."