ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച് മദ്റസ വിദ്യാര്‍ഥികളെ മര്‍ദിച്ചു
അക്രമികള്‍ക്കെതിരേ കേസെടുത്തു; ഒരാള്‍ പിടിയില്‍
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മദ്റസ വിദ്യാര്‍ഥികളെ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച് ഒരു സംഘം അക്രമികള്‍ മര്‍ദിച്ചു. ഉനാവോയിലെ ഗവ. ഇന്റര്‍ കോളജ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന മദ്റസ വിദ്യാര്‍ഥികളെയാണ് സംഘ് പരിവാര്‍ സംഘടനകളില്‍പെട്ട ചിലര്‍ എത്തി ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച് മര്‍ദിച്ചത്. കുട്ടികളെ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും ഇതിന് തയാറാകാതിരുന്നതാണ് മര്‍ദനത്തിന് കാരണമായത്. ക്രിക്കറ്റ് ബാറ്റുകൊണ്ടാണ് സംഘം കുട്ടികളെ ആക്രമിച്ചത്. ഇവരുടെ വസ്ത്രങ്ങള്‍ കീറിപ്പറിക്കുകയും ചെയ്തു. സംഭവത്തില്‍ പരുക്കേറ്റ കുട്ടികളില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.
പരാതിയുടെ അടിസ്ഥാനത്തില്‍ അക്രമികള്‍ക്കെതിരേ പൊലിസ് കേസെടുത്തു. അബ്ദുല്‍ വാരിസ്, മുഹമ്മദ് മുഖദാസ്, മുഹമ്മദ് അലി, ഹാറൂണ്‍ എന്നിവര്‍ക്കാണ് സാരമായി പരുക്കേറ്റതെന്ന് ദാറുല്‍ ഉലൂം ഫെയ്സെ ആം മദ്റസാ പ്രധാനാധ്യാപകന് നിസാര്‍ അഹമ്മദ് മിസ്ബാഹി പറഞ്ഞു. ആദിത്യ ശുക്ല, ക്രാന്തി, കമല്‍ തുടങ്ങിയവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി പൊലിസ് അറിയിച്ചു. അക്രമി സംഘത്തിലുള്ള ഒരാളെ പൊലിസ് പിടികൂടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."