HOME
DETAILS

കൊക്കയാര്‍ വീണ്ടും ചുമന്നു; യു.ഡി.എഫിന് ഭരണം നഷ്ടമാകും

  
backup
July 29 2016 | 21:07 PM

%e0%b4%95%e0%b5%8a%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%9a%e0%b5%81%e0%b4%ae%e0%b4%a8%e0%b5%8d





തൊടുപുഴ: കൊക്കയാര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വിജയിച്ചതോടെ യുഡിഎഫിന് ഭരണം നഷ്ടമാകും. സി.പിഎം സ്വതന്ത്രന്‍ തോമസ് ലൂക്കോസ് 235 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫില്‍ നിന്നും സീറ്റ് തിരിച്ചുപിടിച്ചത്.
 13 അംഗ സമിതിയില്‍ എല്‍.ഡി.എഫ് 7 യുഡിഎഫ് 6 എന്നിങ്ങനെയാണ് ഇപ്പോള്‍ കക്ഷിനില.  ഇരുമുന്നണികള്‍ക്കും 6 വീതം അംഗങ്ങള്‍ ഉള്ളതിനാല്‍ ഉപതിരഞ്ഞെടുപ്പ് നിര്‍ണ്ണായകമായിരുന്നു.  
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിലെ ഷാജി ജോസഫ് 234 വോട്ടുകള്‍ക്കാണ് ജയിച്ചത്. ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പട്ടികജാതി വിഭാഗത്തില്‍ സംവരണം ചെയ്തിട്ടുള്ളതാണ് പ്രസിഡന്റ് സ്ഥാനം.  നെച്ചൂര്‍ തങ്കപ്പന്‍ ഇവിടെ  പ്രസിഡന്റാകും.
ഗ്രാമപഞ്ചായത്ത് ഭരണം നഷ്ടമായത് കോണ്‍ഗ്രസിനും യു ഡി എഫിനും തിരിച്ചടിയായി. 2011 ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഭരിച്ചിരുന്ന പഞ്ചായത്ത് ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തില്‍ 2015 ല്‍ യുഡിഎഫ് തിരിച്ചു പിടിക്കുകയായിരുന്നു.
സിപിഎമ്മിന്റെ സംഘടനാ പിന്‍ബലവും, ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ പിന്തുണയും തോമസ് ലൂക്കോസിന് സഹായകമായി. കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ സാധിച്ചത്   ജനാധിപത്യ കേരള കോണ്‍ഗ്രസിനും നേട്ടമായി. യുഡിഎഫ് പീരുമേട് നിയോജകമണ്ഡലം കണ്‍വീനറായ ജോസഫ് വടക്കേലിന്റെ പരാജയം ഭരണം നഷ്ടപ്പെടുന്നതിനൊപ്പം യുഡിഎഫിനും, കേരളാ കോണ്‍ഗ്രസിനും ആഘാതമായി. 2006 കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് 2011 ല്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് 2015 ല്‍ കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് സ്വര്‍ണ്ണലതാ അപ്പുകുട്ടന് ഉപതിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് പദവി നഷ്ടമായി.
ബിഡിജെഎസ്  പിന്തുണയുമായി മത്സരിച്ച എന്‍.ഡിഎക്ക് ദയനീയ പരാജയമാണ് ഇവിടെയുണ്ടായത്.  
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 103 വോട്ട് ലഭിച്ചപ്പോള്‍ ഇക്കുറി എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനീഷ് വാലുപറമ്പിലിന് 71 വോട്ടുകളാണ് ലഭിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago