കാഞ്ഞങ്ങാട് നഗരസഭ: യു.ഡി.എഫ് അംഗങ്ങള്‍ നഗരസഭാ കവാടത്തിനു മുമ്പില്‍ സമരം നടത്തി
കാഞ്ഞങ്ങാട്: നഗരസഭാ കൗണ്‍സില്‍ യോഗങ്ങളില്‍ നഗരസഭാ ചെയര്‍മാന്‍ ധിക്കാരപരമായ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ചു യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ കവാടത്തിനു മുമ്പില്‍ സമരം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.വി ബാലകൃഷ്ണന്‍ സമരം ഉദ്ഘാടനം ചെയ്തു.
വെള്ളിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ അജന്‍ഡയിലുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയാറാവാതെ ചെയര്‍മാന്‍ യോഗം നിര്‍ത്തിവച്ച് ഇറങ്ങിപ്പോയെന്ന് യു.ഡി.എഫ് ആരോപിച്ചു.
ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുന്ന ചെയര്‍മാന്‍ അനാവശ്യമായ പദപ്രയോഗങ്ങള്‍ നടത്തിയെന്നും മാന്യതവിട്ടു പെരുമാറുന്നെന്നും യു.ഡി.എഫ് നേതൃത്വം ആരോപിച്ചു. നഗരസഭാ ജീവനക്കാരന്‍ റിയാസിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയും ഗള്‍ഫ് വ്യാപാര പ്രമുഖന്‍ എം.എ യൂസഫലി ജീവ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭക്ക് നല്‍കിയ പത്തുലക്ഷം രൂപ ഉപയോഗിച്ച രീതിയും ക്രമവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് പ്രതിപക്ഷം ഉന്നയിച്ചപ്പോഴാണ് ചെയര്‍മാന്‍ കൗണ്‍സിലില്‍ അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തി ഇറങ്ങിപ്പോയതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."