വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി നാടകോത്സവം
എരുമപ്പെട്ടി: തിയറ്റര്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ പ്രസിഡന്‍സി കോളജ് വിദ്യാര്‍ഥികള്‍ക്കായി നാടകോത്സവം സംഘടിപ്പിച്ചു. സമ്മര്‍ ക്യാംപിന്റെ ഭാഗമായി നാടക കലയേയും അഭിനയത്തേയും കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് നാടകോത്സവം സംഘടിപ്പിച്ചത്.
നാടക സിനിമ പ്രവര്‍ത്തകരായ ഗഫൂര്‍ അഭിനയ, വിനോദ് മുളങ്കുന്നത്ത്കാവ് എന്നിവര്‍ ക്ലാസ് നയിച്ചു. ഞമനേങ്ങാട് തിയറ്റര്‍ വില്ലേജിന്റെ മീനാച്ചി, ഡ്രൈഡേ, എരുമപ്പെട്ടി തിയറ്റര്‍ മൂവ്‌മെന്റിന്റെ കിത്താബ് എന്നീ നാടകങ്ങള്‍ അരങ്ങേറി. പ്രദീപ് നമ്പീശന്‍ ഓട്ടംതുള്ളലും ഷിഫ്‌ന ഷെറിന്‍ നാടോടി നൃത്തവും അവതരിപ്പിച്ചു.
നാടക സംവിധായകരും പ്രവര്‍ത്തകരുമായ നാരായണന്‍ ആത്രപ്പിള്ളി, അസീസ് പെരിങ്ങോട്, രാമകൃഷ്ണന്‍, ഗഫൂര്‍ അഭിനയ, വിനോദ് മുളങ്കുന്നത്ത്കാവ്, റഷീദ് എരുമപ്പെട്ടി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച നാടക നടനായി തിരഞ്ഞെടുത്ത അജ്മല്‍ ഹസന് ഉപഹാരം നല്‍കി . കോളജ് ഭാരവാഹികളായ കെ.കെ സജി, പ്രദീപ് നമ്പീശന്‍, കെ.ആര്‍ അനില്‍, വേണു വാര്യര്‍, കെ.ആര്‍ ഗിരീഷ്, കെ.എച്ച് രാജേഷ്, വി.സി ബിനോജ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."