ഹറമിലെ ആദ്യ ജുമുഅയുടെ നിറവില്‍ മദീനയിലെത്തിയ മലയാളി ഹാജിമാര്‍
മക്ക: കേരളത്തില്‍നിന്നു ഹജ്ജിനെത്തിയ ഹാജിമാര്‍ പുണ്യഭൂമിയിലെ ആദ്യ ജുമുഅയില്‍ ധന്യരായി. ഹജ്ജ് സര്‍വിസ് മുഖേന ഇതുവരെ മദീനയിലെത്തിയ തീര്‍ഥാടകരാണ് മദീനയില്‍ വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തില്‍ പങ്കെടുത്തത്. വിശുദ്ധ ഭൂമിയിലെ ആദ്യ ജുമുഅയില്‍ പ്രവാചകന്റെ ചാരത്തുനിന്നു തന്നെ പങ്കെടുക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് മലയാളി ഹാജിമാര്‍.
സ്വകാര്യ ഗ്രൂപ്പുകളില്‍ എത്തിയ ഹാജിമാരില്‍ ചില സംഘം മക്കയിലാണ് വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തില്‍ പങ്കെടുത്തത്.
ഇതിനകം ഏകദേശം അഞ്ചു ലക്ഷത്തോളം തീര്‍ഥാടകരാണ് ഇരു പുണ്യഭൂമികളിലുമായി എത്തിച്ചേര്‍ന്നിരിക്കുന്നത്. മലയാളികളടക്കമുള്ള ഹാജിമാരുടെ മുഖത്തു വിശുദ്ധ ഹറമിലെ ആദ്യ ജുമുഅയില്‍ പങ്കെടുത്ത സന്തോഷം പ്രകടമായിരുന്നു.
ഹജ്ജ് തീര്‍ഥാടക സംഘം വരാന്‍ തുടങ്ങിയതിന്റെ രണ്ടാം ആഴ്ചയായ ഇന്നലെ ഹറം പള്ളിയുടെ മുന്‍ഭാഗത്തും ഉള്‍ഭാഗത്തും ഇടം പിടിക്കാന്‍ തീര്‍ഥാടകര്‍ നേരത്തെ തന്നെ പള്ളിയിലേക്ക് പുറപ്പെട്ടിരുന്നു.
ഇവരുടെ താമസസ്ഥലത്തുനിന്നു ഹറം പള്ളിയിലേക്ക് 24 മണിക്കൂറും ബസ് സൗകര്യം ഏര്‍പ്പെടുത്തിയതിനാല്‍ അതിരാവിലെ മുതല്‍ തന്നെ പള്ളിയിലേക്ക് യാത്ര പോകാന്‍ അനുഗ്രഹമായി.
മക്കയിലെ ഹറം പള്ളിയില്‍ ശൈഖ് ഡോ. ഫൈസല്‍ ഇബ്നു ജമീല്‍ ഗസ്സാവി, മദീനയില്‍ ശൈഖ് ഖാസിം എന്നിവര്‍ ജുമുഅക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."