വ്യാപക ധൂര്‍ത്തും അഴിമതിയും; സ്പീക്കര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ചെന്നിത്തല
കോഴിക്കോട്: നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരേ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കറുടെ നേതൃത്വത്തില്‍ നടന്നത് അടിമുടി ധൂര്‍ത്താണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
നിയമസഭയിലെ ചെലവുകള്‍ പരിശോധിക്കപ്പെടില്ലെന്ന പഴുത് ദുരുപയോഗം ചെയ്തു. സ്പീക്കറുടെ ഇടപെടലുകളെ കുറിച്ച്
അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ഇന്ന് പരാതി നല്‍കും.
ഇത്രയും ധൂര്‍ത്തും അഴിമതിയും നടത്തിയ സ്പീക്കര്‍ വേറെയില്ല. നിയമസഭാ ഹാള്‍ നവീകരണം, നിയമസഭാ ടിവിയുടെ കണ്‍സല്‍ട്ടന്‍സി നിയമനം, ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി ആഘോഷം എന്നിവയിലെല്ലാം വന്‍ ധൂര്‍ത്താണ് സ്പീക്കറുടെ നേതൃത്വത്തില്‍ നടത്തിയത്.
2018 ല്‍ ആദ്യ ലോക കേരളസഭ നടന്നപ്പോള്‍ ശങ്കരനാരായണന്‍ തമ്പി ഹാളിലെ ഇരിപ്പിടങ്ങള്‍ നവീകരിക്കുന്നതിന് മാത്രമായി ചെലവാക്കിയത് 1.84 കോടി രൂപയാണ്. ടെന്‍ഡര്‍ ഇല്ലാതെയാണ് പണി ഊരാളുങ്കലിനെ ഏല്‍പ്പിച്ചതെന്നും വിവരാവകാശ രേഖകള്‍ അടിസ്ഥാനമാക്കി ചെന്നിത്തല ആരോപിച്ചു.
2020 രണ്ടാം ലോക കേരള സഭ നടന്നപ്പോള്‍ 1.84 കോടി രൂപ മുടക്കി നവീകരിച്ച ഈ ഇരിപ്പിടങ്ങള്‍ പൊളിച്ചു മാറ്റി. മാത്രമല്ല ഹാള്‍ മൊത്തമായി 16.65 കോടി എസ്റ്റിമേറ്റിട്ട് നവീകരിച്ചു. നിയമസഭ കടലാസ് രഹിതമാക്കുന്നതിനുള്ള ഇ-നിയമസഭ എന്ന പദ്ധതിയിയുടെ പേരിലും വന്‍ ധൂര്‍ത്താണ് നടന്നത്.
52.31 കോടി രൂപയുടെ പദ്ധതിയും ടെന്‍ഡര്‍ ഇല്ലാതെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കി. ഈ പദ്ധതിയില്‍ ഊരാളുങ്കലിന് 13.59 കോടിരൂപ മൊബിലൈസേഷന്‍ അഡ്വാന്‍സ് ആയി നല്‍കി. പാലാരിവട്ടത്ത് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരേ ചുമത്തപ്പെട്ട കുറ്റവും ഇതേ പോലുള്ള മൊബൈലേസേഷന്‍ അഡ്വാന്‍സാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."