പരമ്പരയിലെ താരമാകാന്‍ രോഹിത്
ലണ്ടന്‍: ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിച്ചെങ്കിലും ഇന്ത്യന്‍ താരം രോഹിത് ശര്‍മ പുതിയ നേട്ടത്തിനായി കാത്തിരിക്കുന്നു. ടൂര്‍ണമെന്റില്‍ അഞ്ച് സെഞ്ചുറി സ്വന്തമാക്കിയ രോഹിതിനെ പരമ്പരയിലെ താരമായും ടോപ് സ്‌കോററായും തിരഞ്ഞെടുത്തേക്കും. ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങള്‍, കൂടുതല്‍ വിക്കറ്റെടുത്തവര്‍, മികച്ച ഓള്‍റൗണ്ട@ിങ് പ്രകടനം നടത്തിയവര്‍ എന്നിവരെയാണ് ടൂര്‍ണമെന്റിന്റെ താരമായി തിരഞ്ഞെടുക്കുക. ഇത്തവണ റണ്‍ വേട്ടയില്‍ മൂന്ന് താരങ്ങള്‍ 600 റണ്‍സിന് മുകളില്‍ നേടുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മക്കാണ് എല്ലാവരേക്കാള്‍ മുന്‍തൂക്കം ഉള്ളത്. ഡേവിഡ് വാര്‍ണര്‍ തൊട്ടുപിന്നിലുണ്ട്. പക്ഷേ രോഹിത് അഞ്ച് സെഞ്ചുറികളിലൂടെയാണ് നേട്ടം സ്വന്തമാക്കിയത്. ന്യൂസിലന്‍ഡ്, ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നീ ടീമുകളില്‍ നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍. ഒരു ലോകകപ്പില്‍ അഞ്ച് സെഞ്ചുറി നേടുക എന്നത് ഇതുവരെ സംഭവിക്കാത്ത കാര്യമാണ്. അത് രോഹിത്തിന് മുന്‍തൂക്കം നല്‍കുന്നു. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 648 റണ്‍സും രോഹിത്തിനുണ്ട്. രോഹിതിന് ഭീഷണിയായി ഇംഗ്ലീഷ് താരം ജോ റൂട്ടും ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണുമാണ് ഉള്ളത്. 549 റണ്‍സുള്ള ജോ റൂട്ട് 100 റണ്‍സും 548 റണ്‍സെടുത്ത കെയ്ന്‍ വില്യംസണ്‍ 101 റണ്‍സും എടുത്താല്‍ ടോപ് റണ്‍സില്‍ രോഹിത് ശര്‍മയെ മറികടക്കും. ഇങ്ങനെ ആണെങ്കില്‍ രോഹിതിന്റെ ടോപ് സ്‌കോര്‍ പദവി നഷ്ടമാകും. എന്നാലും പരമ്പരയിലെ താരത്തിനുള്ള അവാര്‍ഡ് ഒരു പക്ഷെ രോഹിത്തിനെ തേടിയെത്തും.
ആസ്‌ത്രേലിയ സെമിയില്‍ തോറ്റിരുന്നില്ലെങ്കില്‍ സ്റ്റാര്‍ക്ക് പരമ്പരയുടെ താരമായേനെ. ടൂര്‍ണമെന്റില്‍ പത്ത് ഇന്നിങ്‌സുകളിലായി 27 വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് എടുത്തത്. ഗ്ലെന്‍ മഗ്രാത്തിന്റെ റെക്കോര്‍ഡും സ്റ്റാര്‍ക്ക് തകര്‍ത്തു. രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടവും രണ്ട് തവണ നാല് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 27 വിക്കറ്റുകള്‍ ഇതുവരെ ഒരു ലോകകപ്പിലും ഒരുതാരവും നേടാത്തത് സ്റ്റാര്‍ക്കിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."