കാര്‍ട്ടൂണ്‍ കോണ്‍ക്ലേവില്‍ ചര്‍ച്ചയായി ട്രോളും പെന്‍സിലാശാനും
കൊച്ചി: മര്‍മ്മം അറിഞ്ഞ് ഹാസ്യം തൊടുക്കുമ്പോഴുള്ള അഗ്‌നിപരീക്ഷണങ്ങളായിരുന്നു തേവര എസ്.എച്ച്.കോളേജില്‍ നടന്നുവരുന്ന കാര്‍ട്ടൂണ്‍ കോണ്‍ക്ലേവിന്റെ സമാപന ദിനത്തില്‍ നടന്ന സംവാദത്തില്‍ നിറഞ്ഞു നിന്നത്.
ചില ട്രോളുകള്‍ക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന ട്രോള്‍ കൂട്ടായ്മയെ ഫെയ്‌സ് ബുക്ക് വിലക്കിയ കഥയും വേദിയില്‍ പങ്കുവെച്ചു. ഐ.സി.യു ട്രോള്‍ കൂട്ടായ്മയില്‍ നിന്ന് എത്തി സിനിമാ മേഖലയില്‍ അസിസ്റ്റന്റ് ഡയറക്ടറായ ആര്‍ദ്ര നമ്പ്യാര്‍ ചിരിയുടെ രസക്കൂട്ടുകളുടെ കഥ പറഞ്ഞു. മൊബൈലില്‍ വൈറലായ വരകളുടെ സൃഷ്ടാവായ പെന്‍സിലാശാനും അതിനിടെ സദസ്സിന്റെ 'പിടി'യിലായി. ഇതു വരെ പുറത്തധികം കാണാത്ത പെന്‍സിലാശാന്‍ വന്നതോടെ കോളജ് കുട്ടികള്‍ ഉഷാറായി.
പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മിതിക്ക് വരകൊണ്ട് 20 ദിവസത്തെ യത്‌നം നടത്തിയ കഥ പെന്‍സിലാശാന്‍ എന്ന വിഷ്ണു മാധവ് പങ്കുവെച്ചു. 1500 രൂപയില്‍ കുറയാത്ത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്ക്ക് നല്‍കിയവര്‍ക്ക് അവരുടെ കാരിക്കേച്ചര്‍ വരച്ച് നല്‍കുമെന്ന് ഓണ്‍ലൈനില്‍ അറിയിച്ചു. രസീത് അടക്കം അറിയിച്ചവര്‍ക്ക് 20 ദിവസത്തിനകം വരച്ച് നല്‍കി. ആകെ 10, 3,500 രൂപയുടെ കാരിക്കേച്ചറുകള്‍ വരച്ചു. ബാംഗ്ലൂരില്‍ ഡിസൈനറായ വിഷ്ണു വരച്ച പ്രളയ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഏറെ ചെയ്തവയാണ്.
അനൂപ് രാധാകൃഷ്ണന്‍ മോഡറേറ്ററായിരുന്നു. അനിമേഷന്‍ വിപ്ലവത്തെ കുറിച്ചുള്ള സംവാദത്തില്‍ പ്രശസ്ത അനിമേറ്റര്‍മാരായ മഹേഷ് നമ്പ്യാര്‍, രാകേഷ്, അനിമേറ്ററും കാര്‍ട്ടൂണിസ്റ്റുമായ പ്രതാപന്‍ പുളിമാത്ത് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."