മാഹി ഹജ്ജ് സംഘം കരിപ്പൂരിലെത്തി
മക്ക: ഇന്ത്യയില്‍നിന്ന് ഹജ്ജിനായി തനിച്ചെത്തുന്ന സ്ത്രീകള്‍ക്ക് മക്കയില്‍ ഏര്‍പ്പെടുത്തിയത് അതിവിപുലമായ സംവിധാനങ്ങള്‍. അടുത്ത ബന്ധുക്കള്‍ കൂടാതെ തനിച്ചെത്തുന്ന ഇവര്‍ കുടുംബബന്ധമില്ലാത്ത സഹോദരിമാര്‍ക്കൊപ്പം സംഘമായാണ് ഹജ്ജിനെത്തുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ സഊദി ഗവണ്മെന്റ് ആരംഭിച്ച പുതിയ സംവിധാനം സ്ത്രീകള്‍ക്ക് ഏറെ ഗുണം ചെയ്തതായാണ് വിവരം. അതിനാല്‍ തന്നെ ഈ വര്‍ഷം മഹ്റമില്ലാതെ ഹജ്ജിനെത്തുന്ന കാറ്റഗറിയില്‍ വനിതകള്‍ ഏറിയിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ വനിതകള്‍ ഈ വിഭാഗത്തില്‍ എത്തുന്നത് കേരളത്തില്‍നിന്നുമാണ്. 2011 വനിതകള്‍.
ഇന്ത്യയില്‍നിന്ന് ഈ വര്‍ഷം 2332 തീര്‍ഥാടകരാണ് ഈ വിഭാഗത്തില്‍ പുണ്യ ഭൂമിയിലെത്തുക. ഇതില്‍ കേരളത്തില്‍നിന്നുള്ളവരില്‍ ഏകദേശം പകുതിയിലധികം തീര്‍ഥാടകര്‍ ഇതിനകം തന്നെ മദീനയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ മക്കയിലേക്കു യാത്ര തുടങ്ങും. ഇവര്‍ക്കു സേവനം നല്കാന് വേണ്ടി മാത്രം ആറു വനിതാ വളണ്ടിയര്‍മാര്‍ ഇവരെ അനുഗമിക്കുന്നുണ്ട്. മക്കയിലെത്തുന്ന ഇവര്‍ക്ക് പ്രത്യേക മേഖല തന്നെ തിരിച്ചിട്ടുണ്ട്. ആണ്തുണയില്ലാതെയെത്തുന്നതിനാല് ഇവര്‍ക്കായി പ്രത്യേക സൗകര്യങ്ങളാണ് മക്കയില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന് സജ്ജീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."