സമര സഹായസമിതി വഞ്ചനാദിനം ആചരിച്ചു
കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമി പ്രശ്നത്തില്‍ പ്രതിപക്ഷ സര്‍ക്കാര്‍ കുടുംബത്തോട് വഞ്ചന കാണിച്ചെന്നാരോപിച്ച് സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കല്‍ വഞ്ചനാ ദിനം ആചരിച്ചു.
സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനമായ ഇന്നലെയാണ് സമര സമിതി വഞ്ചനാ ദിനമാചരിച്ചത്. ഇടതു പക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സമര്‍പ്പിച്ച സബ് കലക്ടര്‍ അധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാതെ കാഞ്ഞിരത്തിനാല്‍ കുടുംബത്തോട് സര്‍ക്കാര്‍ വഞ്ചനയാണ് കാണിച്ചതെന്ന് സമരക്കാര്‍ ആരോപിച്ചു. ഈ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനായി സമര സഹായ സമിതിയുമായി ചേര്‍ന്ന് ഏത് അറ്റം വരെയുള്ള നിയമ പോരാട്ടവുമായി മുന്നോട്ട് പോവുമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത് മുന്‍ കേന്ദ്ര മന്ത്രി പി.സി തോമസ് പറഞ്ഞു. യോഗത്തില്‍ വി.എസ് ജോസഫ് അധ്യക്ഷനായി. സാലി റാട്ടക്കൊല്ലി മുഖ്യപ്രഭാഷണം നടത്തി. പി.പി ഷൈജല്‍, മാന്യുവല്‍ സി കാപ്പന്, മത്തായി, സുദി കുമാര്‍, സുനി, ലാലാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."