സെപ്റ്റിക്ക് ടാങ്കിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടും കംഫര്‍ട്ട് സ്റ്റേഷന്‍ തുറക്കുന്നില്ല
കുന്നംകുളം: നഗരത്തിലെ കംഫര്‍ട്ട് സ്റ്റേഷന്‍ സെപ്റ്റിക്ക് ടാങ്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടും കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്നുകൊടുക്കാത്തത് യാത്രക്കാരെ വലക്കുന്നു. സെപ്റ്റിക്ക് ടാങ്കിന്റെ നിര്‍മാണത്തെ തുടര്‍ന്ന് ഒന്നര മാസം മുന്‍പാണ് കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചിട്ടത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്നുകൊടുക്കാത്തതാണ് യാത്രക്കാരെയും സമീപത്തെ കടയുടമകളെയും ദുരിതത്തിലാക്കുന്നത്.
സെപ്റ്റിക് ടാങ്ക് നിറഞ്ഞ് കവിഞ്ഞ് മലീന ജലം റോഡിലേക്ക് പുറത്തള്ളപെട്ടതോടെയാണ് കംഫര്‍ട്ട സ്റ്റേഷന്‍ താല്‍ക്കാലികമായി അടച്ച് ടാങ്ക് നവീകരിക്കാന്‍ നഗരസഭ തീരുമാനിച്ചത്. ദിനംപ്രതി ആയിരത്തിലേറെ യാത്രക്കാരും വിദ്യാര്‍ത്ഥികളും എത്തുന്ന ബസ് സ്റ്റാന്‍ഡില്‍ അത്യാവശ്യത്തിന് കംഫര്‍ട്ട് സ്റ്റേഷന് ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ നെട്ടോട്ടമോടുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നതെന്നും ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ മുറികളില്‍ ബാത്ത്‌റൂം ഇല്ലാത്തതും മറ്റൊരു വിധത്തില്‍ പ്രയാസം സൃഷ്ടിക്കുന്നതായും സമീപത്തെ കടയുടമകള്‍ പറഞ്ഞു.
പ്രതിദിനം പതിനായിരത്തിലേറെ പേര്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ ഉപയോഗിക്കുന്നതായാണ് കണക്ക്. യാത്രക്കാര്‍ മാത്രമല്ല. നഗരസഭ കെട്ടിടങ്ങളില്‍ ജോലിയെടുക്കുന്ന സ്ത്രീകളുള്‍പടേയുള്ള നൂറ് കണക്കിനാളുകള്‍ക്കും ആശ്രയം ഈ ശൗചാലയം തന്നെയായിരുന്നു. അത് കൊണ്ട് തന്നെ ഒരാഴ്ചക്കകം പണി പൂര്‍ത്തിയാക്കാനാകുമെന്ന് ഉറപ്പിലാണ് നഗരസഭ തന്നെ പണി ഏറ്റെടുത്തത് എന്നാല്‍ നിര്‍മാണം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും ശൗചാലയം അടഞ്ഞു തന്നെ കിടക്കുകയാണ്.
ഇത് തുറക്കാത്തതിന്റെ കാരണമെന്തെന്ന് ഉത്തരവാദിത്തപെട്ടവര്‍ക്ക് പോലും അറിയില്ലെന്നതാണ് സത്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."