ആവേശം പകര്‍ന്ന് കാളപൂട്ട് കണ്ടങ്ങള്‍ സജീവമാകുന്നു
മഞ്ചേരി: കാര്‍ഷിക സംസ്‌കൃതിയുടെ സ്മൃതിയില്‍ കണ്ടങ്ങളില്‍ ആവേശം വിതച്ച് ജില്ലയിലെ കാളപൂട്ട് മത്സരങ്ങള്‍ സജീവമാകുന്നു. ഈ സീസണില്‍ നാല് പ്രധാന മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഒന്‍പതിന് രാവിലെ എടപ്പാളിലെ ഐലക്കാട് കണ്ടത്തില്‍ 50 ജോഡി കന്നുകള്‍ മാറ്റുരയ്ക്കും. തുടര്‍ന്ന് ഇടവിട്ടുള്ള ഞായറാഴ്ചകളില്‍ വളാഞ്ചേരി ആതവനാട്, കരിയക്കാട് പൊങ്കുന്നംപടി, കൊണ്ടോട്ടി സിയാംകണ്ടം, എടക്കര, മൂത്തേടം എന്നിവിടങ്ങളിലെ കണ്ടങ്ങളിലും മത്സരം നടക്കും.
കൃഷിയില്ലാത്ത സമയത്ത് പത്തുദിവസം കൂടുമ്പോഴാണ് കാളപൂട്ട് മത്സരം നടത്താറുള്ളത്. ഒരു മത്സരത്തില്‍ 50 മുതല്‍ 65 ജോടി കാളകള്‍ വരെയുണ്ടാകും. മത്സര വരുമാനം ജീവകാരുണ്യപ്രവര്‍ത്തനത്തിനും നിര്‍ധന പെണ്‍കുട്ടികളുടെ വിവാഹത്തിനും മറ്റും ഉപയോഗിക്കാറാണ് പതിവ്. ഇക്കുറി മത്സരങ്ങളില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ പണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് കേരളാ കാളപൂട്ട് സംരക്ഷണ സമിതിയുടെ തീരുമാനം. മത്സരം കാണാന്‍ നാടാകെ ആവേശത്തോടെ ഒഴുകിയെത്തും.
ഒരാഴ്ച നീളുന്ന പരിശീലനം പൂര്‍ത്തിയാക്കിയാണ് കന്നുകളെ മത്സരത്തിന് സജ്ജമാക്കുന്നത്. മരുന്നും ഭക്ഷണവും സുഖ ചികിത്സയും അടക്കം ഏറെ ചെലവേറിയതാണ് ഇവയുടെ പരിചരണം. മുന്‍പന്തിയില്‍ ഓടിയെത്തുന്ന കാളക്കുട്ടന്‍മാര്‍ക്ക് മോഹവിലയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."