വ്യാജഭൂമിക്ക് കെട്ടിടാനുമതി നല്‍കിയതായി പരാതി
പേരാമ്പ്ര: പഞ്ചായത്തില്‍ കെട്ടിട നിര്‍മാണത്തിനായി നല്‍കിയ അപേക്ഷയില്‍ രേഖകള്‍ പരിശോധിക്കാതെ നടപടിയെടുത്തതായി പരാതി. ചേനോട്ടുകുഴിയില്‍ പ്രമീളയുടെ ഈ വര്‍ഷം നല്‍കിയ ബില്‍ഡിങ് പെര്‍മിറ്റ് അപേക്ഷയില്‍ പഞ്ചായത്ത് അനുവദിച്ച ബി.എ 3416-17 നമ്പര്‍ ബില്‍ഡിങ് പെര്‍മിറ്റാണ് ക്രമവിരുദ്ധമെന്ന് ആരോപണമുയര്‍ന്നത്.
പഞ്ചായത്ത് ഏഴാം വാര്‍ഡിലെ റിസര്‍വെയില്‍പെട്ട സ്ഥലത്താണ് പെര്‍മിറ്റിനായി അപേക്ഷിച്ചത്. എന്നാല്‍ റീസവര്‍വെ 381 ല്‍ ആണ് പെര്‍മിറ്റ് അനുവദിച്ചത്. അപേക്ഷയോടൊപ്പം സമര്‍പിച്ച ഫോറത്തില്‍ വാര്‍ഡ് നമ്പര്‍ പൂരിപ്പിച്ചിട്ടില്ല. ഏരിയാ ഫ്‌ളോട്ട് കാണിച്ചിരിക്കുന്നത് 5.75 സെന്റാണ്. എന്നാല്‍ സര്‍വ്വെ പ്ലാനില്‍ ഏരിയാ ഫ്‌ളോട്ട് 7.75 സെന്റാണ് കാണിച്ചത്. സൈറ്റ് പ്ലാനിലും സര്‍വിസ് പ്ലാനിലും നോ എന്‍ക്രോച്ച്‌മെന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
194015 ആധാരത്തിലെ ഒന്‍പത് ബി എന്ന ഫ്‌ളോട്ടിന്റെ 5.75 സെന്റ് സ്ഥലം തന്നെ ഒന്‍പത് എ ഫ്‌ളോട്ടിലേക്ക് എന്‍ക്രോച്ച് ചെയ്തിരിക്കുന്നു.കൈയേറിയ സ്ഥലത്താണ് അനുബന്ധ അതിരുകള്‍ കാണിച്ചിരിക്കുന്നത്. സൈറ്റ് പ്ലാനിലും സര്‍വിസ് പ്ലാനിലും മൂന്ന് അതിരുകള്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.
ഹൈക്കോടതിയില്‍ കേസ് നിലവിലുള്ള ഭൂമിയാണ് ഒരു ഭാഗത്ത് അതിരായി വരുന്നത്. ഇത് മനഃപൂര്‍വം ഒഴിവാക്കിയാണ് അനുമതി നല്‍കിയത്. പേരാമ്പ്ര സബ് രജിസ്ട്രാര്‍ ഓഫിസിലെ 202715 നമ്പര്‍ ആധാരം പ്രകാരം ചെമ്മാച്ചേല്‍ ഫിലിപ്പിനോട് പ്രമീള വാങ്ങിയ രണ്ട് സെന്റ് സ്ഥലത്തിന്റെ ആധാരവും കൈവശ സര്‍ട്ടിഫിക്കറ്റുമാണ് അപേക്ഷയില്‍ നല്‍കിയത്. ഇല്ലാത്ത ഭൂമിയുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി കെട്ടിടാനുമതിക്ക് അപേക്ഷിച്ചവര്‍ക്ക് നല്‍കിയ അനുമതിയില്‍ ദുരൂഹതയുണ്ടെന്ന് യഥാര്‍ത്ഥ സ്ഥല ഉടമ വടക്കയില്‍മീത്തല്‍ പ്രഭാകരന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."