HOME
DETAILS
MAL
മമ്പറം പാലത്തിന്റെ കൈവരികള്‍ തകര്‍ന്നു
backup
October 01 2018 | 00:10 AM
പെരളശ്ശേരി: കണ്ണൂര്‍-കൂത്തുപറമ്പ് റോഡില്‍ മമ്പറം പാലത്തിന്റെ കൈവരികള്‍ തകര്‍ന്നത് അപകടഭീഷണിയാകുന്നു. കാലപ്പഴക്കത്താല്‍ പാലത്തിന്റെ ഇരുവശത്തുമുള്ള കൈവരികള്‍ ദ്രവിച്ച് പൊളിഞ്ഞ നിലയിലാണ്.
ചിലയിടത്ത് കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് കമ്പികള്‍ പുറത്തായ അവസ്ഥയാണ്. വര്‍ഷങ്ങളായി പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ട്. കാല്‍നട യാത്രക്കാര്‍ക്ക് നടപാതപോലും പാലത്തിലില്ല. പാലത്തിന്റെ അരികിലൂടെ നടക്കുന്ന യാത്രക്കാര്‍ക്കും കൈവരികള്‍ തകര്‍ന്നത് അപകടഭീഷണിയുണ്ടാക്കുകയാണ്. തകര്‍ന്ന കൈവരികളുടെ അറ്റകുറ്റപ്പണി നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."