വിവാദ ഭൂമി ഇടപാട്: കര്‍ദിനാളിന്റെ ഇടയലേഖനം ഭൂരിഭാഗം പള്ളികളിലും വായിച്ചില്ല
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്ക് വിശദീകരണം നല്കുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം ഭൂരിഭാഗം പള്ളികളിലും വായിച്ചില്ല.
വിമത വൈദികരുടെ സ്വാധീനത്താലാണ് വായിക്കാതിരുന്നത്. സഭയില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നവരെ വിശ്വാസികള്‍ തിരിച്ചറിയണമെന്നാവശ്യപ്പെട്ടായിരുന്നു കര്‍ദിനാള്‍ ഇടയലേഖനം തയാറാക്കിയത്. കുര്‍ബാനയ്ക്കിടെ അതിരൂപതക്ക് കീഴിലെ പള്ളികളില്‍ വായിക്കണമെന്ന നിര്‍ദേശത്തോടെയാണ് കര്‍ദിനാള്‍ ഇടയലേഖനം പുറത്തിറക്കിയത്. എന്നാല്‍, വിമത വൈദികര്‍ക്ക് മേധാവിത്വമില്ലാത്ത പള്ളികളില്‍ മാത്രമാണ് ഇടയലേഖനം വായിക്കാന്‍ കഴിഞ്ഞത്. സഭ ഭൂമിവില്പനയില് പൊതുനന്മ മാത്രമാണ് ഉദ്ദേശിച്ചത്.
ഭൂമി വിവാദം അടക്കമുള്ള പ്രശ്നങ്ങളെ തുറന്ന മനസോടെയാണ് കാണുന്നത്. സഹായ മെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും മാര്‍ ജോസ് പുത്തന്‍വീട്ടിലിനെയും ചുമതലകളില്‍ നിന്ന് നീക്കിയത് വത്തിക്കാന്‍ തീരുമാനപ്രകാരമാണെന്നും പുതിയ മെത്രാന്മാരെ ഉടന്‍ നിയമിക്കുമെന്നും പള്ളികളില്‍ വായിച്ച ഇടയലേഖനത്തിലുണ്ട്. വിവാദ ഭൂമിവില്പനയുമായി ബന്ധപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതക്ക് നഷ്ടം ഉണ്ടാക്കുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സഹായ മെത്രാന്മാരെ പുറത്താക്കാനുള്ള തീരുമാനം തന്റെ അറിവോടെയല്ലെന്നും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും ഇടയലേഖനത്തില്‍ വിശദീകരിക്കുന്നു.
വിമത വിഭാഗം വൈദികര്‍ സര്‍ക്കുലര്‍ വായിക്കില്ലെന്ന് വികാരി ജനറലിനെ നേരത്തേതന്നെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."