HOME
DETAILS

വ്രതവിശുദ്ധിയുടെ നാളുകളെ വരവേല്‍ക്കാനൊരുങ്ങി നാടും നഗരവും

  
backup
May 25, 2017 | 10:22 PM

%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3

കോഴിക്കോട്: വ്രതവിശുദ്ധിയുടെ പവിത്ര നാളുകളെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. മനസും ശരീരവും അല്ലാഹുവിനു സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസിസമൂഹം. അവസാനഘട്ട ഒരുക്കവും പൂര്‍ത്തിയാക്കി മാസപ്പിറവിക്കായി അവര്‍ കാതോര്‍ത്തിരിക്കുകയാണ്. 

മിക്ക മസ്ജിദുകളിലും റമദാന്‍ ഒരുക്കത്തിന്റെ അവസാന മിനുക്കുപണികള്‍ തകൃതിയായി നടക്കുന്നുണ്ട്. നഗര-ഗ്രാമങ്ങളിലെ പ്രധാന പള്ളികളിലെല്ലാം നോമ്പുതുറക്കാനുള്ള സംവിധാനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. വ്യക്തികള്‍ പരസ്പരം സൗഹൃദം പങ്കുവച്ചും മനസ് ശുദ്ധമാക്കുന്ന പ്രവര്‍ത്തനങ്ങളിലും മുഴുകിയിരിക്കുകയാണ്.


മുസ്‌ലിം വീടുകളില്‍ റമദാനിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങലെല്ലാം പൂര്‍ത്തിയായി വരികയാണ്. നോമ്പുതുറക്കാനുള്ളതും അത്താഴത്തിനും മുത്തായത്തിനുമുള്ള വിഭവങ്ങളുടെ ശേഖരണവും വീടുകളില്‍ തകൃതിയായി പുരോഗമിക്കുന്നുണ്ട്. സ്‌കൂള്‍ തുറക്കുന്നതും നോമ്പും ഒരുമിച്ചു വന്നതിനാല്‍ നഗരത്തിലും ജില്ലയിലെ പ്രധാന പട്ടണങ്ങളിലെ വിപണികളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. കാറ്ററിങ് സര്‍വിസുകള്‍ നോമ്പുതുറ വിഭവങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ സ്വീകരിച്ച് തുടങ്ങി. നഗരത്തില്‍ ഈത്തപ്പഴമേളയും ഷോപ്പിങ് മാളുകളില്‍ റമദാന്‍ സ്‌പെഷല്‍ മേളകളും ഹോട്ടലുകളില്‍ ഇഫ്താര്‍ വിഭവങ്ങളുടെ വിപണനവും ആരംഭിച്ചിട്ടുണ്ട്.


കഴിഞ്ഞ വര്‍ഷത്തേത് പോലെ ഇത്തവണ റമദാനില്‍ മഴ ലഭിക്കുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ലെങ്കില്‍ വ്രതത്തിന്റെ കാഠിന്യം കുറയും.


എന്നാല്‍ പകലിന്റെ ദൈര്‍ഘ്യം 14 മണിക്കൂര്‍ തന്നെയാണ്. ഇന്നു മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ തറാവീഹ് നിസ്‌കാരത്തിന്റെ അവസാന ഒരുക്കം എല്ലായിടത്തും പൂര്‍ത്തിയായിട്ടുണ്ട്.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേസ് വിവരങ്ങൾ വിരൽത്തുമ്പിൽ: കോടതി നടപടികൾ ഇനി വാട്സ്ആപ്പിൽ

Kerala
  •  14 days ago
No Image

നികുതിവെട്ടിപ്പ്: 25 അന്യസംസ്ഥാന ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ് 

Kerala
  •  14 days ago
No Image

ദുർമന്ത്രവാദം: യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു, വായിൽ ഭസ്മം കുത്തിനിറച്ചു; ഭർത്താവും പിതാവുമടക്കം മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  14 days ago
No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടില്ല; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: GDRFA

uae
  •  14 days ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: മുഖ്യപ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  14 days ago
No Image

ഓസ്ട്രേലിയൻ വിങ്‌ഗർ റയാൻ വില്യംസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലേക്ക്; നേപ്പാളി ഡിഫെൻഡർ അബ്നീത് ഭാർതിയും പരിശീലന ക്യാമ്പിൽ

Football
  •  14 days ago
No Image

കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

Kerala
  •  14 days ago
No Image

വയനാട് മീനങ്ങാടിയിൽ മോഷണം: 12 പവനും 50,000 രൂപയും കവർന്നു

Kerala
  •  14 days ago
No Image

സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ. ജയകുമാർ ഐഎഎസ്; അന്തിമ തീരുമാനം നാളെ

Kerala
  •  14 days ago
No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  14 days ago