HOME
DETAILS

നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

  
backup
May 26 2017 | 02:05 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad-%e0%b4%85%e0%b4%a8%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a4%e0%b4%95%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%95

തിരുവനന്തപുരം: പതിനാലാം സഭയുടെ അഞ്ചാം സമ്മേളനം ഇന്നലെ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഏപ്രില്‍ 25ന് ആരംഭിച്ച സമ്മേളനത്തിനിടെ 21 ദിവസമാണ് സഭ ചേര്‍ന്നത്.
മൂന്നാര്‍ ഭൂമി ഒഴിപ്പിക്കല്‍, സ്വാശ്രയ ഫീസ് വര്‍ധന, സെന്‍കുമാര്‍ കേസ് എന്നിവ പ്രതിപക്ഷം അടിയന്തര പ്രമേയമായി കൊണ്ടുവന്ന് സഭ പ്രക്ഷുബ്ധമാക്കിയെങ്കിലും ഇടയ്ക്കുവച്ച് പ്രതിപക്ഷം പിന്‍വാങ്ങിയത് സഭാ നടപടികള്‍ സുഗമമാക്കി.
ജൂണ്‍ എട്ടിന് സഭ പിരിയാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ റമദാന്‍ ആരംഭവും സ്‌കൂള്‍ തുറക്കുന്നതും പരിഗണിച്ചാണ് സഭ നേരത്തെ പിരിഞ്ഞത്. 12 ദിവസം ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്കായി മാറ്റിവച്ചതിനു പുറമെ നാലു ദിവസം നിയമനിര്‍മാണത്തിനും രണ്ടു ദിവസം മറ്റു ധനകാര്യ നടപടികള്‍ക്കും മൂന്നു ദിവസം അനൗദ്യോഗിക കാര്യങ്ങള്‍ക്കായും നീക്കിവച്ചു.
നിയമനിര്‍മാണത്തില്‍ രണ്ടു ധനവിനിയോഗ ബില്ലുകള്‍ക്കു പുറമേ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട, മലയാള ഭാഷ ബില്ലും മദ്രാസ് ഹിന്ദുമത ധര്‍മ്മ എന്‍ഡോവ്‌മെന്റുകള്‍ (ഭേദഗതി) ബില്ലും കേരള ധനകാര്യ ബില്ലുമാണ് സഭ പാസാക്കിയത്.
അഞ്ചു സ്വകാര്യ ബില്ലുകളുടെ അവതരണാനുമതി തേടിക്കൊണ്ടുള്ള പ്രമേയങ്ങള്‍ സഭ പരിഗണിച്ചു. സഭ മുന്‍പാകെ വന്ന അഞ്ച് അനൗദ്യോഗിക പ്രമേയങ്ങളില്‍ ഒന്ന് സര്‍ക്കാര്‍ ഭേദഗതിയോടെയും മറ്റൊന്ന് അതേ രൂപത്തിലും സഭ ഐകകണ്‌ഠേന പാസാക്കി. 20 അടിയന്തര പ്രമേയങ്ങള്‍ക്കുള്ള അവതരണാനുമതി നോട്ടിസുകളാണ് സമ്മേളന കാലയളവില്‍ പരിഗണനയ്ക്കു വന്നത്. 37 ശ്രദ്ധ ക്ഷണിക്കല്‍ നോട്ടിസുകളിലൂടെയും 197 സബ്മിഷനുകളിലൂടെയും വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെട്ടു. ഒന്നാം കേരള നിയമസഭ അതിന്റെ ആദ്യ സമ്മേളനം ചേര്‍ന്നത് 1957 ഏപ്രില്‍ 27നായിരുന്നു. അതിന്റെ അറുപതാം വാര്‍ഷിക ദിനം സഭയുടെ സമ്മേളനം സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാമന്ദിരത്തില്‍ ചേര്‍ന്ന് മുന്‍ഗാമികളായിരുന്ന നിയമസഭ സാമാജികരെയും അവരുടെ പ്രവര്‍ത്തനങ്ങളെയും അനുസ്മരിക്കുകയും പഴയകാല ഓര്‍മ്മകള്‍ പുതുക്കുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.എം ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; അന്ത്യയാത്രയിൽ നാടകീയത

Kerala
  •  3 months ago
No Image

അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും; വെല്ലുവിളിയായി റെഡ് അലർട്ട്, കാണാതായിട്ട് 70 ദിവസം

Kerala
  •  3 months ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്‌റാഈൽ, മുന്നറിയിപ്പ് സൈറൺ

International
  •  3 months ago
No Image

ശ്രീലങ്ക ചൈനയോടടുക്കുമോയെന്ന ആശങ്കയിൽ ഇന്ത്യ; അദാനിയുടെ ലങ്കൻ നിക്ഷേപത്തെയും ബാധിക്കും

International
  •  3 months ago
No Image

ഇസ്‌റാഈൽ- ഹിസ്ബുല്ല സംഘർഷത്തെ തുടർന്ന് ഇറാൻ സൈന്യത്തിൽ വാക്കിടോക്കിക്ക് ഉൾപ്പെടെ വിലക്ക് 

International
  •  3 months ago
No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago