HOME
DETAILS

സ്വകാര്യതയുടെ ഭ്രമണപഥം വിശാലമാകുമ്പോള്‍

  
backup
October 01 2018 | 18:10 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ad%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%aa%e0%b4%a5%e0%b4%82-2

 

വിവാഹിതയായ സ്ത്രീ, പരപുരുഷഗമനം നടത്തുന്നത് കുറ്റകരമാക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡിന്റെ വകുപ്പ് 497 ഭരണഘടനാ വിരുദ്ധമാണെന്ന് ജോസഫ് ഷൈന്‍ വേഴ്‌സസ് യൂനിയന്‍ ഓഫ് ഇന്ത്യ കേസില്‍ സുപ്രിംകോടതി വിധിച്ചിരിക്കുകയാണല്ലോ. ഐ.പി.സി 497 പ്രകാരം വിവാഹിതയായ സ്ത്രീയുമായി ലൈംഗിക വേഴ്ച നടത്തുന്ന പുരുഷനെ, പ്രസ്തുത സ്ത്രീയുടെ ഭര്‍ത്താവിന് പരാതിയുണ്ടെങ്കില്‍ ശിക്ഷിക്കാം എന്നാണ് അനുശാസിച്ചിരുന്നത്. ഇത് സ്ത്രീയെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള ഒരു വസ്തു മാത്രമായി പരിഗണിക്കുന്നുവെന്നും പരസ്ത്രീഗമനം നടത്തുന്ന ഭര്‍ത്താവിനെ ശിക്ഷിക്കുന്നില്ലായെന്നും ആയതിനാല്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വം സ്ത്രീക്ക് നിഷേധിക്കുന്നു എന്നുമാണ് പ്രധാനമായി വാദിക്കപ്പെട്ടത്. എന്നാല്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വിധിന്യായത്തില്‍ പറയുന്നത് ഐ.പി.സി 497 വകുപ്പ് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള സ്റ്റേറ്റിന്റെ അനാവശ്യമായ കടന്നുകയറ്റമാണെന്നും ആയതിനാല്‍ സ്വകാര്യത എന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്നുമാണ്. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ പരസ്പരസമ്മതത്തോടു കൂടി സ്വകാര്യസ്ഥലത്ത്‌വച്ച് സ്വവര്‍ഗലൈംഗികതയില്‍ ഏര്‍പ്പെടുന്നത് നിയമപമായി കുറ്റമല്ലെന്നും അതിനാല്‍ ഇന്ത്യന്‍ പീനല്‍ കോഡിന്റെ വകുപ്പ് 377 ഭരണഘടനയുടെ 14 ,15 ,19 ,21 അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇന്ത്യന്‍ സുപ്രിംകോടതി നവ്‌തേജ് സിങ് ജോഹര്‍ വേഴ്‌സസ് യൂനിയന്‍ ഓഫ് ഇന്ത്യ കേസില്‍ 2018 സെപ്റ്റംബര്‍ ആറിന് വിധിക്കുകയുണ്ടായി.
കഴിഞ്ഞ വര്‍ഷം ജസ്റ്റിസ് കെ.എസ് പുട്ടസ്വാമി കേസില്‍ സുപ്രിംകോടതി, വ്യക്തി സ്വകാര്യത മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ വിധിയുടെ വെളിച്ചത്തിലാണ് സുപ്രിംകോടതി, ഐ.പി.സി 377 വകുപ്പിന്റെ ഭരണഘടനാസാധുത പുനഃപരിശോധനയ്ക്ക് വിധേയമാക്കിയതും സുപ്രിംകോടതിയുടെ തന്നെ 2013ലെ സുരേഷ് കുമാര്‍ കൗശല്‍ വേഴ്‌സസ് നാസ് ഫൗണ്ടേഷന്‍ കേസിലെ വിധിയെ ദുര്‍ബലപ്പെടുത്തിയതും. അതെല്ലെങ്കില്‍ സുരേഷ് കുമാര്‍ കൗശല്‍ വിധിക്കെതിരേ സമര്‍പ്പിക്കപ്പെട്ട റിവിഷന്‍ പെറ്റീഷന്‍ ജഡ്ജിമാരുടെ ചേംബറില്‍ വാദം കേട്ട് വിധി കല്‍പിക്കേണ്ടതായിരുന്നു. എന്നാല്‍ പുട്ടസ്വാമി കേസിലെ വിധിയോടെ നിയമപരിതസ്ഥിതി തന്നെ മാറുകയും സ്വകാര്യത എന്ന മൗലിക അവകാശത്തിന്റെ വെളിച്ചത്തില്‍ ഐ.പി.സി 377 വകുപ്പിനെ പുനഃപരിശോധനയ്ക്ക് വിധേയമാക്കുകയും അതിനെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.
സ്വകാര്യത എന്ന തത്വത്തിന്‍െ വെളിച്ചത്തില്‍ സൗത്ത് ആഫ്രിക്കന്‍ ഭരണഘടനാ കോടതി സെപ്റ്റംബര്‍ പതിനെട്ടിന് കഞ്ചാവ് (കനാബിസ്) അടക്കമുള്ള അപകടകരമായ ആസക്തിയുളവാക്കുന്ന മയക്കുമരുന്നുകള്‍, പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് സ്വകാര്യമായി ഉപയോഗിക്കാനും കൈവശം വയ്ക്കാനും ക്രയവിക്രയം ചെയ്യാനും കൃഷിചെയ്യാനുമുള്ള അവകാശം അനുവദിച്ചുകൊണ്ട് ഉത്തരവായി. മിനിസ്റ്റര്‍ ഓഫ് ജസ്റ്റിസ് ആന്‍ഡ് കോണ്‍സ്റ്റിറ്റുഷനല്‍ ഡവലപ്‌മെന്റ് ആന്‍ഡ് അതേര്‍സ് വേഴ്‌സസ് പ്രിന്‍സ് ആന്‍ഡ് അതേര്‍സ് എന്ന കേസിലാണ് ഈ വിധിയുണ്ടായത്. ഇത് പ്രകാരം ഡ്രഗ് ആന്‍ഡ് ഡ്രഗ് ട്രാഫിക്കിങ് ആക്ട് 1992ന്റെ സെക്ഷന്‍ 4 (ബി), സെക്ഷന്‍ 5 (ബി), മെഡിസിന്‍സ് ആന്‍ഡ് റിലേറ്റഡ് സബ്സ്റ്റന്‍സ്സ് കണ്‍ട്രോള്‍ ആക്ട് 1965 ന്റെ സെക്ഷന്‍ 22 എ (9) (എ) (ഐ) എന്നിവ വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിനെ ഹനിക്കുന്നുവെന്നും ആകയാല്‍ പ്രസ്തുത വകുപ്പുകള്‍ ഭരണഘടനാവിരുദ്ധമാണെന്നും ഭരണഘടനാ കോടതി വിധിച്ചു. സൗത്ത് ആഫ്രിക്കന്‍ ഭരണഘടനയുടെ വകുപ്പ് 14 പ്രകാരം സ്വകാര്യത ഒരു മൗലികാവകാശമാണ്.
സൗത്ത് ആഫ്രിക്കയിലെ പോസ്റ്റ്അപ്പാര്‍ത്തയ്ഡ് ഭരണഘടന നിയമലോകത്ത് വലിയ മതിപ്പ് നേടിയിരുന്നു. അതിനാല്‍ തന്നെ ഇന്ത്യന്‍ സുപ്രിംകോടതി, സൗത്ത് ആഫ്രിക്കന്‍ ഭരണഘടനാ കോടതിയുടെ വിധികള്‍ തങ്ങളുടെ വിധികള്‍ക്ക് ഉപോത്ബലകമായി ഉദ്ധരിക്കാറുണ്ട്. ഐ.പി.സി 377 ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച നവ്‌തേജ് സിങ് ജോഹര്‍ വേഴ്‌സസ് യൂനിയന്‍ ഓഫ് ഇന്ത്യ കേസിന്റെ വിധിന്യായത്തില്‍ തന്നെ സുപ്രിംകോടതി, സൗത്ത് ആഫ്രിക്കന്‍ ഭരണഘടനാ കോടതിയുടെ നാഷനല്‍ കോഅലിഷന്‍ ഫോര്‍ ഗേ ആന്‍ഡ് ലെസ്ബിയന്‍ ഇക്വാളിറ്റി വേഴ്‌സസ് ദി മിനിസ്റ്റര്‍ ഓഫ് ഹോം അഫയേഴ്‌സ് (1999) എന്ന വിധിന്യായം ഉദ്ധരിക്കുകയുണ്ടായി. അതിനാല്‍ പുതിയ വിധിയും ഇന്ത്യന്‍ സുപ്രിംകോടതിയെ സ്വാധീനിച്ചു കൂടായ്കയില്ല. സ്വവര്‍ഗരതിയേയും മയക്കുമരുന്നിനേയും സംബന്ധിച്ച ഈ വിധിന്യായങ്ങള്‍ സ്വകാര്യത എന്ന സങ്കല്‍പത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്നുവെന്ന് മാത്രമല്ല നിയമത്തേയും ധാര്‍മികതയേയും സംബന്ധിച്ച് അടിസ്ഥാനപരമായ ചില ചിന്തകളെ പ്രസക്തമാക്കുന്നുമുണ്ട്.
നിയമവും ധാര്‍മികതയും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം, ജെ.എസ് മില്ലിന്റെ 'ഓണ്‍ ലിബര്‍ട്ടി' (1859) എന്ന വിഖ്യാത പ്രബന്ധത്തില്‍ പറയുന്ന വ്യക്തികര്‍മങ്ങളുടെ വര്‍ഗീകരണത്തില്‍നിന്ന് വായിച്ചെടുക്കാവുന്നതാണ്. അവനവനെ മാത്രം ബാധിക്കുന്ന വ്യക്തികര്‍മങ്ങളും അപരനെ കൂടി സ്പര്‍ശിക്കുന്ന വ്യക്തികര്‍മങ്ങളും ഉണ്ട്. ആദ്യത്തേത് സദാചാരത്തിന്റെയും രണ്ടാമത്തേത് ബാധ്യതയുടെയും മേഖലയാണ്. അവനവനെ മാത്രം ബാധിക്കുന്ന വ്യക്തികര്‍മങ്ങള്‍ ധാര്‍മികതയുടെ മണ്ഡലവും അപരനെ കൂടി സ്പര്‍ശിക്കുന്ന വ്യക്തികര്‍മങ്ങള്‍ നിയമത്തിന്റെ മണ്ഡലവുമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ധാര്‍മികത സമൂഹത്തിന്റെയും നിയമം രാഷ്ട്രത്തിന്റെയും മേഖലയാണ്. നിയമം അസ്പഷ്ടമായ രാഷ്ട്രവും രാഷ്ട്രം സ്പര്‍ശനീയമായ നിയമവുമാണെന്ന് ഓസ്ട്രിയന്‍ നിയമജ്ഞനായ ഹാന്‍സ് കെല്‍സണ്‍ പറയുകയുണ്ടായി. ഇതേ തരത്തില്‍ പറഞ്ഞാല്‍ ധാര്‍മികത അസ്പഷ്ടമായ സമൂഹവും സമൂഹം സ്പര്‍ശനീയമായ ധാര്‍മികതയുമാണ്. സ്വകാര്യത അവനവനെ മാത്രം ബാധിക്കുന്ന വ്യക്തി കര്‍മങ്ങളുടെ ലോകമാണ്. ആയതിനാല്‍ അത് സമൂഹത്തിന്റെ ഭ്രമണപഥത്തിനുള്ളില്‍ വരുന്നു; രാഷ്ട്രത്തിന്റെ ഭ്രമണപഥത്തിനു പുറത്തും. അവിടെ രാഷ്ട്രനിര്‍മിത നിയമങ്ങള്‍ ബാധകമാവില്ല; എന്നാല്‍ സമൂഹത്തിന്റെ ആത്മാവായ ധാര്‍മികത പ്രസക്തമാണ് താനും.
രാഷ്ട്രം,സമൂഹത്തിന്റെയും വ്യക്തിയുടെയും അന്യപ്രവേശനമില്ലാത്ത മേഖലകളിലേക്ക് പ്രവേശിക്കുന്നത് സമഗ്രാധിപത്യത്തിലേക്കുള്ള പാതയൊരുക്കും. 'എല്ലാം രാഷ്ട്രത്തിനുള്ളില്‍, രാഷ്ട്രത്തിന് പുറത്ത് ഒന്നുമില്ല, രാഷ്ട്രത്തിനു എതിരേ ഒന്നുമില്ല' എന്ന മുസോളിനിയുടെ പ്രസ്താവന ഒരു സമഗ്രാധിപത്യരാഷ്ട്രത്തെ നിര്‍വചിക്കുന്നുണ്ട്. പൊതുസ്വകര്യം, രാഷ്ട്രം, സമൂഹം, നിയമം, ധാര്‍മികത എന്നീ സാമാന്യവിഭജനങ്ങള്‍ ഒരു സമഗ്രാധിപത്യവ്യവസ്ഥയില്‍ ഉണ്ടാകില്ല. വ്യക്തിയുടെ സ്വാതന്ത്ര്യവും സ്വകാര്യതയും അത്തരമൊരു സമഗ്രാധിപത്യവ്യവസ്ഥയില്‍ പരിരക്ഷിക്കപെടുകയേയില്ല. ഫാസിസം ലക്ഷണമൊത്ത ഒരു സമഗ്രാധിപത്യ പ്രത്യയശാസ്ത്രമാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഫാസിസ്റ്റു പ്രവണതയുള്ള അതോറിറ്റേറിയന്‍ പോപ്പുലറിസ്റ്റ് പാര്‍ട്ടികളും നേതാക്കളും അധികാരം കയ്യാളുന്ന സാഹചര്യത്തില്‍ വ്യക്തിയുടെ സ്വകാര്യതയെ വിശാലമാക്കുന്ന കോടതി വിധികള്‍ ആശ്വാസകരം തന്നെയാണ്. ഇത്തരം വിധികള്‍ രാഷ്ട്രത്തിന്റെ സമഗ്രാധിപത്യ പ്രവണതകള്‍ക്കെതിരേ ഒരു രക്ഷാകവചമായി നിലകൊള്ളും. ഹന്നാ ആരെന്റ് തന്റെ 'ദി ഒറിജിന്‍സ് ഓഫ് ടോട്ടാലിറ്റേറിയനിസം' എന്ന കൃതിയില്‍ ചൂണ്ടിക്കാണിച്ചത് പോലെ വ്യക്തി മനസുകളെയാണ് സമഗ്രാധിപത്യം കീഴടക്കാന്‍ ഉന്നം വയ്ക്കുന്നത്. സ്വകാര്യതയുടെ ഇടം വേലി കെട്ടി സംരക്ഷിക്കപ്പെടുന്നിടത്തോളം സമഗ്രാധിപത്യത്തിന് ആ കീഴടക്കല്‍ അസാധ്യമാണ്. അതിനാല്‍ സ്വകാര്യത, സമഗ്രാധിപത്യത്തെ ഒരു പരിധിവരെ ചെറുക്കുകയും ചെയ്യും.
സമഗ്രാധിപത്യ പ്രവണത രാഷ്ട്രത്തിന്റെ സഹജമായ ഒരു സ്വഭാവമാണ്. അതിനാലാണ് തോമസ് പെയ്ന്‍ തന്റെ 'കോമണ്‍ സെന്‍സ്' എന്ന വിഖ്യാതമായ കൃതിയില്‍ രാഷ്ട്രം ഏത് രൂപത്തിലും ഒരു അനിവാര്യമായ തിന്മയാണ് എന്ന് പ്രസ്താവിച്ചത്. 1974ല്‍ ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റി അധ്യാപകനായ റോബെര്‍ട് നോസിക്ക് എഴുതിയ 'അനാര്‍ക്കി, സ്റ്റേറ്റ് ആന്‍ഡ് ഉട്ടോപ്യ' എന്ന കൃതി പ്രസിദ്ധീകരിക്കപ്പെട്ടതോടെ, രാഷ്ട്രത്തിന്റെ അധികാരപരിധി പരമാവധി ചുരക്കണമെന്നും വ്യക്തിയുടെ സ്വാതന്ത്ര്യവും സ്വകാര്യതയും പരമപ്രധാനമാണെന്നും വാദിക്കുന്ന ലിബര്‍ട്ടേറിയന്‍ ചിന്താസരണിക്ക് വ്യാപകമായ പിന്തുണ ലഭിക്കുകയുണ്ടായി. ഈ ലിബര്‍ട്ടേറിയന്‍ സ്വാധീനം ജുഡിഷ്യറിയേയും ആഴത്തില്‍ സ്വാധീനിച്ചിരിക്കുന്നു. എന്നാല്‍ ലിബര്‍ട്ടേറിയന്‍ ചിന്ത സമൂഹത്തേയും അപ്രസക്തമാക്കുന്ന അവസ്ഥയിലേക്ക് വളര്‍ന്നു. ഇതിനെതിരേ രംഗത്ത് വന്ന കമ്മ്യൂണിട്ടേറിയനിസം എന്ന ആശയം ഏറെ ശ്രദ്ധേയമായി. വ്യക്തിയുടെ ക്ഷേമവും പുരോഗതിയും ഉറപ്പാക്കുന്നതില്‍ സമൂഹത്തിനുള്ള പ്രാധാന്യം കമ്മ്യൂണിട്ടേറിയനിസം അടിവരയിട്ടു പറഞ്ഞു. വ്യക്തി സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും എതിരേ ഭീഷണി ഉയര്‍ത്തുന്നത് രാഷ്ട്രമാണ്, സമൂഹമല്ല എന്നുവേണം മനസിലാക്കാന്‍.
അതുകൊണ്ട് തന്നെ രാഷ്ട്രത്തിന്റെ കടന്നുകയറ്റത്തില്‍നിന്ന് വ്യക്തി സ്വാതന്ത്ര്യത്തേയും സ്വകാര്യതയേയും സംരക്ഷിക്കുമ്പോള്‍ തന്നെ, സമൂഹം മുന്നോട്ട് വയ്ക്കുന്ന മനുഷ്യന്റെ അതിജീവനം ഉറപ്പുവരുത്തുന്ന ധാര്‍മികത സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ധാര്‍മികത തകര്‍ന്നാല്‍ സമൂഹം ചിന്നഭിന്നമാകും. അത് ആത്യന്തികമായി വ്യക്തിയുടെ ജീവിതം ദുസ്സഹമാക്കും. ധാര്‍മികതയുടെ തകര്‍ച്ച ആത്മഹത്യ പോലെയുള്ള സാമൂഹ്യരോഗങ്ങളിലേക്ക് നയിക്കും. (1994ല്‍ പി. രത്തിനം വേഴ്‌സസ് യൂനിയന്‍ ഓഫ് ഇന്ത്യ കേസില്‍, മരിക്കാനുള്ള അവകാശം അഥവാ ആത്മഹത്യ ചെയ്യാനുള്ള അവകാശം ഭരണഘടനയുടെ അനുച്ഛേദം 21 അനുസരിച്ചുള്ള ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും അതിനാല്‍ ആത്മഹത്യാശ്രമം കുറ്റകരമാക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡിന്റെ വകുപ്പ് 309 ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രിംകോടതി വിധിച്ചിരുന്നു.
എന്നാല്‍ 1996ല്‍ ഗ്യാന്‍ കൗര്‍ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസില്‍ സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് മേല്‍പറഞ്ഞ വിധിയെ അസാധുവാക്കി. ജസ്റ്റിസ് പുട്ടസ്വാമി കേസിലെ വിധിയുടെ അടിസ്ഥാനത്തില്‍, ആത്മഹത്യ വ്യക്തിയുടെ സ്വകാര്യതയുടെ ഭാഗമാണെന്ന് ഭാവിയില്‍ സുപ്രിംകോടതി വിധിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല). വ്യക്തികള്‍ സമൂഹത്തില്‍നിന്ന് അകന്ന് വേര്‍പെട്ടുപോകുന്നതാണ് ആത്മഹത്യയ്ക്ക് കാരണം എന്ന് ഫ്രഞ്ച് സാമൂഹ്യശാസ്ത്രജ്ഞനായ എമിലി ദര്‍ഖിം ചൂണ്ടിക്കാട്ടിയിരുന്നു. സമൂഹം മുന്നോട്ട് വയ്ക്കുന്ന ധാര്‍മികതയില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും വ്യക്തി അകന്നു പോകുമ്പോള്‍ വ്യക്തിയേയും സമൂഹത്തേയും ബന്ധിപ്പിക്കുന്ന കണ്ണി അറ്റു പോകുന്നു. ധാര്‍മികതയും വ്യക്തിയുടെ സാമൂഹ്യബന്ധവും തകരുന്നതിന്റെ ദാരുണമായ ഫലങ്ങളിലേക്ക് ഈ വസ്തുതകള്‍ വെളിച്ചം വീശുന്നു.
വിവാഹേതര ലൈംഗികബന്ധം, സ്വവര്‍ഗലൈംഗികത, മയക്കു മരുന്ന് ഉപയോഗം, ആത്മഹത്യ എന്നിവ മേല്‍പറഞ്ഞ കാരണങ്ങള്‍ കൊണ്ട് രാഷ്ട്രം നിയമപരമായി കുറ്റമല്ലാതാക്കിയാലും സമൂഹത്തിന് അതിന്റെ സാമൂഹ്യനിയന്ത്രണ ഉപാധികള്‍ ഉപയോഗിച്ച് ചെറുക്കാനാവും. മതം, കുടുംബം തുടങ്ങിയ സാമൂഹ്യസ്ഥാപനങ്ങള്‍ക്ക് അവയുടെ പ്രഭാവം ഇതിനായി ഉപയോഗിക്കാം. രാഷ്ട്രം പ്രവര്‍ത്തിക്കുന്നത് സമ്മര്‍ദ (രീലൃരശീി) ത്തിലൂടെ ആണെങ്കില്‍ സമൂഹം പ്രവര്‍ത്തിക്കുന്നത് പ്രേരണ(ുലൃൗെമശെീി)യിലൂടെ ആണ്. ഈ പ്രശ്‌നങ്ങളെ നേരിടാനുള്ള ഉചിതമായ രീതി പ്രേരണ തന്നെയാണ്. ചുരുക്കത്തില്‍ സ്വകാര്യതയുടെ ഭ്രമണപഥം വിശാലമാകുമ്പോള്‍ അതിനു ആനുപാതികമായി രാഷ്ട്രത്തിന്റെ ഭ്രമണപഥം ചുരുങ്ങുന്നു. അത് ആശ്വാസകരമായ ഒരു സംഭവവികാസമാണ്. എന്നാല്‍ അപ്പോള്‍ തന്നെ സമൂഹത്തിന്റെ മുന്‍പിലുള്ള വെല്ലുവിളിയും ചുമതലയും വര്‍ധിക്കുകയും ചെയ്യുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago
No Image

പ്രശസ്ത ചലച്ചിത്ര നാടക നടന്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  a month ago