യു.എ.ഇയില്‍ 18,000 കോടി ദിര്‍ഹമിന്റെ ബജറ്റിന് അംഗീകാരം
ദുബൈ: അടുത്ത മൂന്നു വര്‍ഷത്തേക്ക് 18,000 കോടി ദിര്‍ഹമിന്റെ ഫെഡറല്‍ ബജറ്റിന് യു.എ.ഇ മന്ത്രിസഭാ യോഗം അംഗീകാരം നല്കി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് യു.എ.ഇയുടെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നല്‍കിയത്.
ബജറ്റ് തുകയുടെ 59 ശതമാനവും വിദ്യാഭ്യാസത്തിനും സാമൂഹിക വികസനത്തിനുമാണെന്നു ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചു. 42 ശതമാനം സാമൂഹിക വികസനത്തിനും 17 ശതമാനം വിദ്യാഭ്യാസത്തിനും 7.3 ശതമാനം ആരോഗ്യ മേഖലയുടെ വികസനത്തിനുമാണ് വിനിയോഗിക്കുക. ബഹിരാകാശ മേഖലയിലെ ചട്ടങ്ങള്‍ പരിഷ്കരിക്കുന്ന പുതിയ നിയമത്തിനും മന്ത്രിസഭാ യോഗം അംഗീകാരം നല്കി. ബഹിരാകാശ മേഖലയില്‍ നിക്ഷേപം, ഗവേഷണം, പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യമെന്നു ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."