അഞ്ച് ഇന്ത്യന്‍ നാവികരെ ഇന്തോനേഷ്യ മോചിപ്പിച്ചു
ജക്കാര്‍ത്ത: അനധികൃതമായി ഇന്തോനേഷ്യന്‍ ജലഅതിര്‍ത്തിയില്‍ നങ്കൂരമിട്ടതിന് അറസ്റ്റിലായ 21 ഇന്ത്യന്‍ നാവികരില്‍ അഞ്ചുപേരെ ഇന്തോനേഷ്യ മോചിപ്പിച്ചു. ഇവര്‍ അടുത്ത തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇന്ത്യയിലെത്തുമെന്ന് ഇന്തോനേഷ്യന്‍ അധികൃതര്‍ അറിയിച്ചു. ബാക്കിയുള്ളവരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വൈകാതെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ഉള്‍പ്പെടെ അഞ്ചു കപ്പലുകളെയും 87 നാവികരെയും ഇന്തോനേഷ്യ പിടികൂടിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 12നാണ് ഇന്ത്യയുടെ ചരക്കുകപ്പലായ അഫ്ര ഓക് ഇന്തോനേഷ്യന്‍ തീരത്ത് അനുവാദമില്ലാതെ നങ്കൂരമിടാന്‍ ശ്രമിച്ചത്. തുടര്‍ന്ന് കപ്പലും ജീവനക്കാരെയും ഇന്തോനേഷ്യന്‍ നാവികസേന പിടികൂടുകയായിരുന്നു. പിന്നീട് ഇന്ത്യ- ഇന്തോനേഷ്യ കോണ്‍സുലര്‍ സംഭാഷണത്തില്‍ ഫെബ്രുവരിയില്‍ തടഞ്ഞുവച്ച 21 ഇന്ത്യന്‍ നാവികരെയും വിട്ടയക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ഇന്തോനേഷ്യന്‍ നാവികസേനയും അധികൃതരും വളരെ മാന്യമായാണ് ഇടപെട്ടതെന്നും മോചനം വൈകാനുള്ള കാരണം മനസിലാക്കുന്നതായും മോചിതരായവര്‍ വിദേശകാര്യ മന്ത്രാലയത്തിനയച്ച കത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."