ബോളിവുഡ് സംവിധായകനെതിരേ പീഡനക്കുറ്റം
ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് സംവിധായകന്‍ പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കോടതി. കര്‍ഷക ആത്മഹത്യയുമായി ബന്ധപ്പെട്ട കഥപറയുന്ന പ്രമുഖ ചിത്രമായ പീപ്പ്‌ലി ലൈവിന്റെ സംവിധായകന്‍ മുഹമ്മദ് ഫാറൂഖി ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്നാണ് ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് കോടതി കണ്ടെത്തിയത്. ഓഗസ്റ്റ് രണ്ടിനന് ശിക്ഷ വിധിക്കും.
കൊളംബിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയായിരുന്ന 35കാരി അമേരിക്കന്‍ യുവതിയെ ഫാറൂഖി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2015ലാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 28ന് ദക്ഷിണ ഡല്‍ഹിയിലെ സുഖ്‌ദേവ് വിഹാറിലെ വസതിയില്‍ ഫാറൂഖി യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഗവേഷണത്തിനായാണ് യുവതി ഇന്ത്യയില്‍ എത്തിയത്.
പീഡനത്തിനു ശേഷം നിരവധി തവണ ഫാറൂഖി യുവതിയോട് ക്ഷമാപണം നടത്തിയെന്നും ഇവര്‍ തമ്മില്‍ നിരവധി ഇ - മെയിലുകള്‍ കൈമാറിയെന്നും തെളിഞ്ഞിട്ടുണ്ട്. ജൂണില്‍ ഇവിടെ തിരിച്ചെത്തുകയും നയതന്ത്ര പ്രതിനിധികള്‍ മുഖേന യുവതി ഡല്‍ഹി പൊലിസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."