HOME
DETAILS
MAL
കണ്ണൂരില്‍ പോളിങ് ബൂത്തിന് സമീപം ബോംബുകള്‍ കണ്ടെടുത്തു
backup
December 14 2020 | 10:12 AM
കണ്ണൂര്‍: പോളിങ് ബൂത്തിന് സമീപത്ത് നിന്ന് ബോംബുകള്‍ കണ്ടെടുത്തു. കണ്ണൂര്‍ മുഴക്കുന്ന് പോളിങ് ബൂത്തിന്റെ 100 മീറ്റര്‍ അകലെ നിന്ന് ഉഗ്രശേഷിയുള്ള 6 ബോംബുകളാണ് പൊലിസ് കണ്ടെടുത്തത്.പാല ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ കലുങ്കിന് അടിയില്‍ നിന്നാണ് ബോംബ് കണ്ടെടുത്തത്.
കഴിഞ്ഞ ദിവസങ്ങളില്‍ മുഴക്കുന്നില്‍ സി.പി.എം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."