HOME
DETAILS
MAL
മറ്റന്നാള്‍ ഹാജരാകണം: സി.എം രവീന്ദ്രന് വീണ്ടും ഇ.ഡി നോട്ടിസ്
backup
December 15 2020 | 12:12 PM
തിരുവനന്തപുരം: ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് വീണ്ടും നോട്ടിസ് നല്കി. മറ്റന്നാള്‍ ഹാജരാകാനാണ് നിര്‍ദേശം. ഇത് നാലാം തവണയാണ് ഇ.ഡി നോട്ടിസ് നല്‍കുന്നത്.
കെ–ഫോൺ, ലൈഫ് മിഷൻ പദ്ധതികളിലെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് സ്വർണക്കടത്തു കേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."