ഇന്നലെ മരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് മികച്ച ഭൂരിപക്ഷം; വീടിനും നാടിനും നോവായി സഹീറ ബാനുവിന്റെ മിന്നും ജയം
തിരൂര്‍ (മലപ്പുറം): തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന്റെ തലേദിവസം മരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് മികച്ച ജയം. തലക്കാട് ഗ്രാമ പഞ്ചായത്ത് 15ാം വാര്‍ഡ് പാറശ്ശേരി വെസ്റ്റിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി ഇരഞ്ഞിക്കല്‍ സഹീറ ബാനു ഒരപകടത്തില്‍ പരുക്കേറ്റ് ഇന്നലെയാണ് മരിച്ചത്.
239 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അവര്‍ വിജയിച്ചത്. സ്വതന്ത്രയായ സുലൈഖ ബീവിയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി.
കഴിഞ്ഞ 10ന് വൈകീട്ട് പാറശ്ശേരിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു സഹീറ ബാനു. സഹോദരന്റെ മകനുമൊത്ത് ബൈക്കില്‍ ബാങ്കില്‍ പോയി തിരിച്ചു വരുന്നതിനിടെ കാറിടിച്ചാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെ മരണം സംഭവിച്ചു. തലക്കാട് സി.പി.എം ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു.
തൈവളപ്പില്‍ സൈയ്താലി എന്ന മമ്മിക്കുട്ടിയാണ് ഭര്‍ത്താവ്. മക്കള്‍: മുഹമ്മദ് ബഷീര്‍, അഹമ്മദ് ഖാനം, റുബീന. മരുമകന്‍ ഷഫ്‌നീദ്. കൊവിഡ് പരിശോധനക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം ബുധനാഴ്ച ബി.പി അങ്ങാടി ജുമാമസ്ജിദ് ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."