ആദ്യ മലയാളി ഹജ്ജ് സംഘത്തിന് മക്കയില്‍ ഊഷ്മള സ്വീകരണം
മക്ക: കഴിഞ്ഞ ഏഴിന് കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ വഴി പുറപ്പെട്ട ആദ്യ മലയാളി ഹജ്ജ് സംഘം മദീനാ സന്ദര്‍ശനത്തിന് ശേഷം വിശുദ്ധ മക്കയിലെത്തി. ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ അസീസിയ്യാ കാറ്റഗറിയിലെത്തിയ തീര്‍ഥാടകര്‍ക്ക് വിഖായയുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണമാണ് നല്‍കിയത്.
തുടര്‍ന്ന് മുറികളില്‍ വിശ്രമത്തിലേര്‍പ്പെട്ട ഹാജിമാര്‍ വിശ്രമ ശേഷം വിവിധ ബസുകളില്‍ വിഖായ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുണ്യഹറമില്‍ എത്തി ഉംറ നിര്‍വ്വഹിച്ചു.
മക്കയിലെത്തിയ ഹാജിമാര്‍ക്ക് സയ്യിദ് ഫഖറുദീന്‍ തങ്ങള്‍ കണ്ണാന്തളിയുടെ നേതൃത്വത്തിലാണ് വിഖായ സ്വീകരണം നല്‍കിയയത്. ആദ്യ ഹാജി കെ.എന്‍.എസ് താനാളൂര്‍ തങ്ങള്‍ക്ക് ഉപഹാരം നല്‍കി. അന്‍വര്‍ മുഹിയുദ്ധീന്‍ ഹുദവി ആലുവ, റിയാസ് ഫൈസി ഐലാശ്ശേരി, സൈനുദ്ധീന്‍ അന്‍വരി ചെങ്ങലീരി, ഫരീദ് ഐക്കരപ്പടി, സക്കീര്‍ കോഴിച്ചെന, യൂസുഫ് താമരശ്ശേരി, മക്ക വിഖായ മെഡിക്കല്‍ കണ്‍വീനര്‍ കബീര്‍ കാസര്‍ഗോഡ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ബസുകളില്‍ നടന്ന പ്രാരംഭ ഹജ്ജ്, ഉംറ ക്ലാസുകള്‍ക്ക് മുനീര്‍ ഫൈസി മാമ്പുഴ, റഫീഖ് ഫൈസി മണ്ണാര്‍ക്കാട്, ലത്വീഫ് യമാനി അരീക്കോട് എന്നിവരും നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."