യു.എന്നില്‍ പ്രസംഗിക്കാനൊരുങ്ങി അഷ്ഹം സലീല്‍
അലനല്ലൂര്‍: അലനല്ലൂരിലെ നെല്ലിക്കാവീട്ടില്‍ യൂസഫ് ഫാറൂഖിയുടെ മകന്‍ അഷ്ഹം സലീല്‍ യു.എന്‍ പൊതുസഭയില്‍ പ്രസംഗിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ്. യു.എന്‍. അംഗീകരിച്ച ഭാഷകളില്‍ 170 രാഷ്ട്രങ്ങളില്‍നിന്നായി 6,000 വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ പങ്കെടുത്താണ് അഷ്ഹം സലീല്‍ (24) ഇതിന് യോഗ്യതനേടിയത്. കഴിഞ്ഞ ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 31 വരെയായി നടന്ന ഓണ്‍ലൈന്‍ മത്സരത്തില്‍ പങ്കെടുത്തതിന്റെ ഫലം ഇന്നലെയാണ് അറിഞ്ഞത്. അന്താരാഷ്ട്ര പൗരത്വം, സാംസ്‌കാരിക വൈവിദ്യം എന്നിവയുടെ ശാക്തീകരണത്തിന് വിവിധ ഭാഷാ പ്രാവീണ്യത്തിനുള്ള പങ്ക് എന്ന വിഷയയത്തുലുള്ള പ്രബന്ധമാണ് അഷംഹം സമര്‍പ്പിച്ചത്. ഇതിലുടെ ജൂലായ് 16 മുതല്‍ 26 വരെ അമേരിയിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂനിവേഴ്‌സിറ്റി നടക്കുന്ന ഗ്ലോബല്‍ യൂത്ത് ഫോറത്തില്‍ പങ്കെടുക്കാനും, യു.എന്‍. സഭയില്‍ പ്രസംഗിക്കാനുമുള്ള അവസരമാണ് ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.
തൊടുപുഴ അല്‍അസ്ഹര്‍ ട്രൈനിങ് കോളജില്‍ അറബിക് ബി.എഡ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ് ഇദ്ദേഹം. എം.ജി. യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണിയുടെ റക്കമെന്റേഷനോടെയാണ് പ്രബന്ധം സമര്‍പ്പിച്ചതും. കോഴിക്കോട് ഫാറൂഖ് കോളജില്‍നിന്ന് പ്രിലിമറി രണ്ടാം റാങ്കോടെയും, അഫ്‌ളല്‍ ഉലമ ഒന്നാം റാങ്കോടെയും പാസായ ഇയാള്‍ ഡല്‍ഹി ജാമിയ മില്ലിയ ഇസ്‌ലാംമില്‍നിന്ന് എം.എയും പൂര്‍ത്തിയാക്കി.
മലയാളം, ഇംഗ്ലീഷ്, അറബി, ഉറുദു, തമിഴ്, ഹിന്ദി, കന്നട എന്നീ ഭാഷകളില്‍ പ്രാവീണ്യമുണ്ട്. കഴിഞ്ഞ ജനുവരിയില്‍ തൊട്ടിയൂര്‍ ജി.എല്‍.പി സ്‌കൂളില്‍ അറബിക് അധ്യാപകനായി ഇദ്ദേഹത്തിന് ജോലി ലഭിച്ചെങ്കിലും ഒരു വര്‍ഷം അവധി എടുത്ത് ബി.എഡ് പഠനം നടത്തുകയാണ്. ആലിപ്പറമ്പ് ജി.എച്ച്.എസ്.എസിലെ അറബിക് അധ്യാപകനായ യൂസഫ് ഫാറൂഖിയുടെയും സുബൈദ് അന്‍വരിയുടെ മൂത്തമകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."