HOME
DETAILS
MAL
ബ്രൂവറി അനുവദിച്ചതില്‍ വി.എസിന്റെ ആശങ്ക ശരിയെന്ന് എ.കെ ബാലന്
backup
October 02 2018 | 06:10 AM
കണ്ണൂര്‍: പാലക്കാട്ട് ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ട് വി.എസിന്റെ ആശങ്ക ശരിയെന്ന് മന്ത്രി എ.കെ ബാലന്. കുടിവെള്ളം രൂക്ഷമായ എലപ്പുള്ളിയിലാണ് ബ്രൂവറിക്കായി ഭൂമി അനുവദിച്ചത്. ഇവിടുത്തെ ജലലഭ്യത കൂടി പരിശോധിച്ച ശേഷം മാത്രമേ ലൈസന്‍സ് നല്‍കൂ എന്നും എ.കെ ബാലന് പറഞ്ഞു.
ബ്രൂവറി അനുവദിച്ചതില്‍ സര്‍ക്കാര്‍ നയത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. നയം മാറ്റണമെങ്കില്‍ ചട്ടവും മാറ്റണം. നിലവിലുള്ള ചട്ടത്തിന്റെയും നിയമത്തിന്റെയും അടിസ്ഥാനത്തില്‍ എക്സിക്യൂട്ടീവ് ഓര്‍ഡര്‍ കൊടുക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."