ജനവിധി എതിരല്ല; യു.ഡി.എഫ് മികച്ച പ്രകടനം നടത്തിയെന്ന് കോണ്‍ഗ്രസ് നേതൃത്വം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനമാണ് യു.ഡി.എഫ് കാഴ്ചവെച്ചതെന്ന് കോണ്‍ഗ്രസ് നേതൃത്വം.മുന്‍സിപ്പാലിറ്റികളിലും മികച്ച പ്രകടനം നടത്തി. സിപിഎമ്മിന് അമിതമായി ആഹ്ലാദിക്കാന്‍ വഴിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജനത്തെ തെറ്റിദ്ധരിപ്പിച്ച പ്രചാരണമാണ് എല്‍ഡിഎഫ് നടത്തിയത്. ബിജെപിക്കും നേട്ടമൊന്നുമില്ല. ബിജെപിയുമായി വോട്ടുകച്ചവടം എന്നതും തെറ്റ്. തിരുത്തല്‍ നടപടികള്‍ സ്വീകരിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ എപ്പോഴും യു.ഡി.എഫിന് വലിയ നേട്ടം ഉണ്ടാകാറില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ബി.ജെ.പിക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാന്‍ ബി.ജെ.പി നേതൃത്വത്തിന് സാധിച്ചില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. വിധി കോണ്‍ഗ്രസിനും യു.ഡി.എഫിനും എതിരാണെന്ന വാദം ശരിയല്ലെന്നും മുല്ലപ്പള്ളി കൂട്ടിചേര്‍ത്തു. നാളെ അവലോകന യോഗം നടക്കുന്നുണ്ടെന്നും അതില്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു
ചിലയിടത്ത് സ്വാധീനമുള്ളത് ഒഴിച്ചാല്‍ തെരഞ്ഞെടുപ്പില്‍ പൂര്‍ണ പരാജയമാണ് ബി.ജെ.പിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രസ്വാധീനം മുന്‍നിര്‍ത്തിയാണ് ബി.ജെ.പി ഭരണം നേടാന്‍ ശ്രമിച്ചതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."