തീര്‍ഥാടകര്‍ക്ക് ഖുര്‍ആനും ഹജ് കര്‍മങ്ങള്‍ വിശദീകരിക്കുന്ന പുസ്തകങ്ങളും വിതരണം ചെയ്യുന്നു
ജിദ്ദ: ഹജ് തീര്‍ഥാടകര്‍ക്കിടയില്‍ മുസ്ഹഫ് കോപ്പികളും വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനങ്ങളും ഹജ്, ഉംറ കര്‍മങ്ങള്‍ വിശദീകരിക്കുന്ന പുസ്തകങ്ങളും വിതരണം ചെയ്യുന്ന പദ്ധതിക്ക് ഇസ്ലാമികകാര്യ മന്ത്രാലയം തുടക്കമിട്ടു. മുസ്ഹഫ്, പുസ്തക വിതരണത്തിന് എയര്‍പോര്‍ട്ടുകളിലും ജിദ്ദ തുറമുഖത്തും കരാതിര്‍ത്തി പോസ്റ്റുകളിലും മീഖാത്തുകളിലും പുണ്യസ്ഥലങ്ങളിലും നിരവധി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് ഇസ്ലാമികകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് അല്ഹംദാന് പറഞ്ഞു.
മുപ്പതു ഭാഷകളില്‍ 52 ശീര്‍ഷകങ്ങളിലുള്ള പുസ്തകങ്ങള്‍ ഈ വര്‍ഷം തീര്‍ഥാടകര്‍ക്കിടയില്‍ വിതരണം ചെയ്യും. മുസ്ഹഫുകളും ഹജ്, ഉംറ കര്‍മങ്ങള്‍ വിശദീകരിക്കുന്ന പുസ്തകങ്ങളും തീര്‍ഥാടര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്ന മറ്റു ഇസ്ലാമിക കൃതികളും അടക്കം ആകെ 80 ലക്ഷത്തിലേറെ കോപ്പികള്‍ ഹാജിമാര്‍ക്കിടയില്‍ ഈ വര്‍ഷം വതരണം ചെയ്യും.
രാജ്യത്തെ മുഴുവന്‍ അന്ത്രാഷ്ട്ര വിമാനത്താവളങ്ങളിലും മീഖാത്തുകളിലും ചില പ്രധാന മസ്ജിദുകളിലും ഇസ്ലാമിക് ഇലൈബ്രറി ഇസ്ലാമികകാര്യ മന്ത്രാലയം സ്ഥാപിച്ചിട്ടുണ്ട്. ഇസ്ലാമികകാര്യ മന്ത്രാലയം പുറത്തിറക്കിയ 50 ഓളം ഭാഷകളിലുള്ള മുഴുവന്‍ കൃതികളും ഇലൈബ്രറി വഴി ആര്‍ക്കും ലഭിക്കും. ഇലൈബ്രറിയിലെ ഇന്ററാക്ടീവ് സ്ക്രീനുകള്‍ വഴി ഹജ്, ഉംറ തീര്‍ഥാടകര്‍ക്ക് തങ്ങള്‍ ആഗ്രഹിക്കുന്ന ഏതു കൃതികളും തങ്ങളുടെ ഫോണുകളിലേക്കും ഉപകരണങ്ങളിലേക്കും ഡൗണ്‍ലോഡ് ചെയ്യുന്നതിന് സാധിക്കും. കൂടാതെ ഇലൈബ്രറി വെബ്സൈറ്റ് വഴിയും കൃതികള്‍ ലഭിക്കുമെന്ന് ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് അല്ഹംദാന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."