HOME
DETAILS

തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചു; കിസ്‌വ ഉയര്‍ത്തി കെട്ടി

  
backup
July 19 2019 | 15:07 PM

kaba-kisva-rised-due-to-pilgrims-abudence

 

 

ജിദ്ദ: ഹജ്ജ് തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചതോടെ കഅബയുടെ കിസ്‌വ അഥവാ മൂടുപടം ഉയര്‍ത്തിക്കെട്ടി. തീര്‍ഥാടകര്‍ പിടിച്ചു വലിക്കുന്നതിനാല്‍ കേടുപാടു സംഭവിക്കാതിരിക്കാനാണ് നടപടി. ഹജ്ജിന് ശേഷമാകും കിസ്‌വ താഴ്ത്തികെട്ടുക.
ഹജ്ജ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് വിശുദ്ധ കഅബയെ പുതപ്പിച്ചിരിക്കുന്ന 'കിസ്‌വ' ഹറം കാര്യവകുപ്പ് ഉയര്‍ത്തികെട്ടിയത്. കഅബയുടെ നാല് ഭാഗത്തും തറനിരപ്പില്‍ നിന്ന് മൂന്നു മീറ്ററാണ് ഉയര്‍ത്തിയത്. ഇവിടെ രണ്ട് മീറ്റര്‍ ഉയരത്തില്‍ വെള്ള തുണികൊണ്ട് മൂടി കെട്ടുകയും ചെയ്തു.

കടുത്ത തിരക്കില്‍ ഹജ്ജ് തീര്‍ഥാടകര്‍ പിടിച്ച് വലിച്ച് കീറിപ്പോകാതെ നോക്കുന്നതിനാണ് കിസ്‌വ ഉയര്‍ത്തിക്കെട്ടുന്നത്. കേടാകാതെയും ചെളിപിടിക്കാതെയും സംരക്ഷിക്കുന്നതിനാണ് ഹജ്ജ് കാലത്ത് കിസ്‌വ ഉയര്‍ത്തുന്നതെന്ന് കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ കോംപ്ലക്‌സ് ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്ല ബാജോദ പറഞ്ഞു.

ചില തീര്‍ഥാടകര്‍ കിസ്‌വയുടെ ഭാഗം കീറിയെടുക്കാറുണ്ട്. ധാരാളം ഹജ്ജ് തീര്‍ഥാടകര്‍ കിസ്‌വയില്‍ സ്പര്‍ശിക്കാനും ആഗ്രഹിക്കുന്നു. ഇതെല്ലാം കിസ്‌വ കേടുവരാന്‍ ഇടയാക്കും. ഇക്കാര്യങ്ങളെല്ലാം മുന്നില്‍ കണ്ടാണ് ഹജ്ജ് കാലത്ത് കിസ്‌വ ഉയര്‍ത്തുന്നത്. ഹജ്ജ് സീസണ്‍ അവസാനിച്ച ശേഷം പഴയ പോലെ കിസ്‌വ താഴ്ത്തുമെന്നും ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്ല ബാജോദ പറഞ്ഞു.

തീര്‍ത്ഥാടകര്‍ അറഫയില്‍ സമ്മേളിക്കുന്ന ദുല്‍ഹജ്ജ് 9ന് കഅബയെ പുതിയ കിസ്‌വ അണിയിക്കും. എങ്കിലും ഹജ്ജ് തീര്‍ത്ഥാടകര്‍ മടങ്ങി പോകുന്നത് വരെ കിസ് വ താഴ്ത്തി കെട്ടുകയില്ല. വര്‍ഷത്തില്‍ ഒരു തവണയാണ് കിസ്‌വ മാറ്റുന്നത്. പുതിയ കിസ്‌വയുടെ നിര്‍മാണം ഉമ്മുല്‍ജൂദ് ഡിസ്ട്രിക്ടിലെ കിസ്‌വ കോംപ്ലക്‌സില്‍ പൂര്‍ത്തിയായിട്ടുണ്ട്. കറുത്ത പട്ട് തുണി ഉപയോഗിച്ചാണ് കിസ്‌വ നിര്‍മിക്കുന്നത്. ഇതില്‍ സ്വര്‍ണ, വെള്ളി നൂലുകള്‍ ഉപയോഗിച്ച് വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ ആലേഖനം ചെയ്ത് അലങ്കരിക്കുന്നു. ദുല്‍ഹജ്ജ് ഒന്നിന് ഉമ്മുല്‍ജൂദ് ഡിസ്ട്രിക്ടിലെ കിസ്‌വ ഫാക്ടറിയില്‍ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ പുതിയ കിസ്‌വ ഉന്നതാധികൃതര്‍ക്ക് ഔദ്യോഗികമായി കൈമാറും.

കഅ്ബാലയത്തിന്റെ നാല് ഭാഗത്തുമായി തൂക്കുന്ന നാല് കഷ്ണങ്ങളും വാതിലിന് മുകളില്‍ തൂക്കുന്ന കര്‍ട്ടണും അടക്കം അഞ്ച് കഷ്ണങ്ങള്‍ അടങ്ങിയ കിസ്‌വ കഅ്ബാലയത്തിന്റെ നാല് വശങ്ങളില്‍ തൂക്കിയ ശേഷം പരസ്പരം തുന്നിച്ചേര്‍ക്കുകയാണ് ചെയ്യുക. ഉമ്മുല്‍ജൂദ് ഡിസ്ട്രിക്ടിലെ കിസ്‌വ ഫാക്ടറിയില്‍ സ്വദേശികളുടെ കരവിരുതിലാണ് കിസ്‌വ നിര്‍മിക്കുന്നത്. ഒരു കിസ്‌വ നിര്‍മിക്കുന്നതിന് 22 മില്യണ്‍ റിയാലിലേറെയാണ് ചെലവ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരില്‍ പൊരുത്തക്കേട്; ലക്ഷക്കണക്കിനാളുകളുടെ റേഷന്‍കാര്‍ഡ് മസ്റ്ററിങ് അസാധുവാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago