സ്വകാര്യബസില്‍ നിന്നു വീണ് ഒരു വയസുകാരന്റെ കൈ ഒടിഞ്ഞു
അടിമാലി : സ്വകാര്യബസില്‍ നിന്നും വീണ് ഒരു വയസുകാരന്റെ കൈ ഒടിഞ്ഞു.
ബന്ധുവായ പതിനഞ്ച് കാരന് പരുക്ക്.അടിമാലി-നെടുങ്കണ്ടം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യബസില്‍ നിന്ന് ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് പിഞ്ച് കുഞ്ഞ് വീണത്.
ഉത്തര്‍പ്രദേശ് സ്വദേശിയായ ബിനിലാലിന്റെ മകന് ഉമേഷ്,ബിനിലാലിന്റെ അനുജന് മുന്ന (15) എന്നിവര്‍ക്കാണ് പരുക്കേറ്റത്. അടിമാലി താലൂക്കാശുപത്രിയില്‍ കുഞ്ഞിന് മരുന്ന് വാങ്ങി തിരികെ മുന്നയോടൊപ്പം ബിനിലാല്‍ കുഞ്ഞിനെ താമസസ്ഥലമായ വള്ളപ്പടിയിലേക്ക് ബസില്‍ കയറ്റിവിട്ടതാണ്.
സ്റ്റോപ്പില്‍ ബസ് നിര്‍ത്തി ബസില്‍ നിന്നും ഇറങ്ങവേ കാല്‍തെന്നി വീഴുകയായിരുന്നു. ബസ് നിര്‍ത്തുന്നതിന് മുന്‍പെ ഇറങ്ങിയതാണ് അപകട കാരണമെന്നാണ് ബസ് ജീവനക്കാരുടെ വിശദീകരണം. അടിമാലി താലൂക്കാശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ വലതു കൈയ്ക്ക് പൊട്ടല്‍ കണ്ടെത്തി. പ്ലാസ്റ്റര്‍ ഇട്ട് ആശുപത്രിയില്‍ ചികില്‍സയിലാണ് പിഞ്ച് കുഞ്ഞ്. ബിനിലാലിന് വീഴ്ച്ചയില്‍ കാലിന് പരിക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."