HOME
DETAILS
MAL
കരട് വിദ്യാഭ്യാസ ബില്‍: 65,000 നിര്‍ദേശങ്ങള്‍ ലഭിച്ചു
backup
July 19 2019 | 18:07 PM
ന്യൂഡല്‍ഹി: പൊതുജനാഭിപ്രായത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കരട് ദേശീയ വിദ്യാഭ്യാസ നയത്തിന് ഇക്കഴിഞ്ഞ അഞ്ചുവരെ ലഭിച്ചത് 65,000ത്തോളം നിര്‍ദേശങ്ങള്‍. കേന്ദ്ര മാനവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാല്‍ ആണ് പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിച്ചത്.
കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള സമിതി മെയ് 31നായിരുന്നു പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. തുടക്കത്തില്‍ ജൂണ്‍ 30 വരെയായിരുന്നു അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാനുള്ള അവസരം നല്‍കിയത്. പിന്നീട് ഇത് ജൂലായ് 31 വരെ നീട്ടുകയായിരുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും പ്രസിദ്ധീകരിച്ച കരടിന്റെ സംക്ഷിപ്ത രൂപം മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷയിലും ഇപ്പോള്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."