HOME
DETAILS
MAL
തെല്ലും ബാധിക്കാതെ ഇറച്ചിവില്പന; നാടെങ്ങും ബീഫ് ഫെസ്റ്റ്
backup
May 27 2017 | 21:05 PM
പൊന്നാനി: കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനുള്ള നിരോധനത്തില്‍ പ്രതിഷേധിച്ചു നാടെങ്ങും ബീഫ് ഫെസ്റ്റ്. നിരോധനം വന്നെങ്കിലും ജില്ലയിലെ ഇറച്ചിവില്‍പനയെ അതു തെല്ലും ബാധിച്ചിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് പൊന്നാനിയിലും ചങ്ങരംകുളത്തും മലപ്പുറത്തും പോത്തിറച്ചി വിതരണം ചെയ്താണ് പ്രതിഷേധിച്ചത്.
യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂരിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെയാണ് ചങ്ങരംകുളത്ത് പോത്തിനെ അറുത്തു വിതരണം ചെയ്തത്. പൊന്നാനിയില്‍ വൈകിട്ട് മൂന്നിനാണ് പോത്തിനെ അറുത്തത്. മലപ്പുറത്ത് ജി.കെ രാംമോഹന്‍ ഉദ്ഘാടനംചെയ്തു. റിയാസ് മുക്കോളി, വീക്ഷണം മുഹമ്മദ്, ഗിരിജ, പി.സി വേലായുദന്കുട്ടി, സി.സുകുമാരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."