HOME
DETAILS
MAL
പഴവങ്ങാടി തകരപ്പറമ്പ് റോഡിന്റെ നവീകരണം ഉടന്‍: വി.എസ്.ശിവകുമാര്‍
backup
July 30 2016 | 21:07 PM
തിരുവനന്തപുരം: പണിപൂര്‍ത്തിയാക്കിയ തകരപ്പറമ്പ് മേല്‍പ്പാലത്തിന്റെ കീഴ്ഭാഗത്തെ റോഡും പഴവങ്ങാടി മുതല്‍ ശ്രീകണ്ഠേശ്വരം പാര്‍ക്കുവരെയുള്ള റോഡും ഗതാഗതയോഗ്യമല്ലാതെ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. പഴവങ്ങാടി മുതല്‍ ഫോര്‍ട്ട് ബേക്കറിവരെ നടപ്പാക്കുന്ന സ്വിവറേജ് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തികള്‍ നടക്കുന്നത് ഈ പ്രദേശത്താണ്. ഈ സിവറേജ് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ റോഡ് ഫണ്ട് ബോര്‍ഡിനെക്കൊണ്ട് പ്രസ്തുത റോഡുകളുടെ നവീകരണം ഉടന്‍ സാധ്യമാക്കുന്നതാണെന്ന് വി.എസ്. ശിവകുമാര്‍ എം.എല്‍.എ അറിയിച്ചു. പ്രസ്തുത സ്ഥലം സന്ദര്‍ശിച്ച് വാട്ടര്‍ അതോറിറ്റി, റോഡ് ഫണ്ട് ബോര്‍ഡ് എന്നീ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും എം.എല്‍.എ നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."