വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു
മുംബൈ: അടുത്ത മാസം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന, ടി20, ടെസ്റ്റ് പരമ്പരയ്ക്കായുള്ള മൂന്ന് ടീമുകളെയാണ് പ്രഖ്യാപിച്ചത്. വിരാട് കോഹ്ലി മൂന്ന് ഫോര്‍മാറ്റിലും ടീമിനെ നയിക്കും. പരിമിത ഓവര്‍ ഫോര്‍മാറ്റില്‍ ജസ്പ്രീത് ബുംറയ്ക്കും ഹര്‍ദിക് പാണ്ഡ്യയ്ക്കും വിശ്രമം നല്കിയപ്പോള് അവധി ആവശ്യപ്പെട്ട എം.എസ് ധോണിയേയും പരിഗണിച്ചില്ല. ലോകകപ്പിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ദിനേഷ് കാര്‍ത്തിക്കിനും ടീമില്‍ ഇടം കിട്ടിയില്ല. അതേസമയം, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡ്യെ, വാഷിങ്ടണ്‍ സുന്ദര്‍, നവദീപ് സൈനി എന്നിവര്‍ക്കൊപ്പം രാഹുല്‍ ചഹറും ടീമിലിടം നേടി. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്സിനുവേ@ണ്ടി കളിക്കുന്ന രാഹുലിന് ഇതാദ്യമായാണ് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നത്. ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്നുവീതം ഏകദിന, ടി20 മത്സരങ്ങളും ര@ണ്ട് ടെസ്റ്റ് മത്സരങ്ങളും ഉണ്ടാകും. ടി20 ലോകകപ്പിന് വേണ്ടി ടീമിനെ ഒരുക്കുക, ഒത്തിണക്കമുള്ള ടീമിനെ കണ്ടെത്തുക എന്നീ ലക്ഷ്യത്തോടെയാണ് വിന്‍ഡീസിനെതിരേ ഇന്ത്യ പരമ്പര കളിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന ഫോമില്ലാത്ത താരങ്ങളെ ഒഴിവാക്കി തല്‍സ്ഥാനത്ത് പുതിയ താരങ്ങളെ കണ്ടെത്തുക എന്ന ലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇതിന് വേണ്ടിയാണ് കൂടുതല്‍ പുതുമുഖ താരങ്ങളെ ടീമിലുള്‍പ്പെടുത്തിയിട്ടുള്ളത്. പരമ്പരയിലെ വിജയം ഇന്ത്യക്ക് തിരിച്ചുവരാനുള്ള വഴിയും ടി20 ലോകകപ്പിനുള്ള ഒരുക്കവും കൂടിയാകും. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്കി പുതുമുഖ താരങ്ങളേയായിരിക്കും ഇന്ത്യ വിന്‍ഡീസില്‍ പരീക്ഷിക്കുക. ലോകകപ്പില്‍ ഇന്ത്യയെ പരിശീലിപ്പിച്ച ടീം തന്നെയായിരിക്കും വിന്‍ഡീസ് പര്യടനത്തിലും ഇന്ത്യയെ പരിശീലിപ്പിക്കുക. രവിശാസ്ത്രിയുടെയും സംഘത്തിന്റെയും കാലാവധി ബി.സി.സി.ഐ ഒരു മാസം കൂട്ടി നീട്ടി നല്‍കിയിരുന്നു. വിന്‍ഡീസ് പര്യടനത്തിന് ശേഷം പുതിയ പരിശീലകനെ തിരഞ്ഞെടുക്കും. ടി20 ലോകകപ്പിനായി ഇന്ത്യ പുതിയ പരിശീലകന്റെ കീഴിലായിരിക്കും ഒരുങ്ങുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."