HOME
DETAILS

പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

  
backup
July 30 2016 | 21:07 PM

%e0%b4%aa%e0%b5%81%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2-%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d-7


    ആറ്റിങ്ങല്‍: കാറില്‍ കടത്തിക്കൊണ്ടു വന്ന മൂന്നു ലക്ഷം രൂപയിലധികം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ ആറ്റിങ്ങല്‍ എക്‌സൈസ് പിടികൂടി. ആലംകോട് വഞ്ചിയൂര്‍ കൃഷ്ണകൃപയില്‍ ബിനു(38), കിളിമാനൂര്‍ നന്ദനത്തില്‍ രഞ്ജിത്ത് (28) എന്നിവരാണ് അറസ്റ്റിലായത്.
 തമിഴ്‌നാട്ടില്‍ നിന്നും കാറില്‍ വന്‍തോതില്‍ നിരോധിത പുകയില  ഉത്പന്നങ്ങള്‍ കൊണ്ടു വരുന്നു എന്ന് രഹസ്യ വിവരം ലഭിച്ചതിനെതുടര്‍ന്ന് ആറ്റിങ്ങല്‍ എക്‌സൈസ് സി.ഐ ഡി.ചന്ദ്രമോഹനന്‍ നായരും സംഘവും ആറ്റിങ്ങല്‍ പൂവന്‍പാറ പാലത്തിനു സമീപം വാഹന പരിശോധന നടത്തിയാണ് ഇവരെ പിടികൂടിയത്. 12,000 കവര്‍ പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.  പത്തു ചാക്കുകളില്‍ നിറച്ച് മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറിന്റെ ഡിക്കിയിലും പിന്‍സീറ്റിലുമായാണ് ഇവ കൊണ്ടുവന്നത്. ബിനുവിന്റെ പേരിലുള്ള ഈ കാറും പിടിച്ചെടുത്തു.
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര താലൂക്കിലെ സ്‌കൂള്‍ പരിസരങ്ങളില്‍ നെയ്യാറ്റിന്‍കര എക്‌സൈസ് അധികൃതരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 6500 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ഒറ്റശേഖരമംഗലം , പൂഴനാട് , നെയ്യാറ്റിന്‍കര-കുളത്തൂര്‍-ഉച്ചക്കട എന്നീ സ്ഥലങ്ങളിലെ സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.
 സംഭവവുമായി ബന്ധപ്പെട്ട് ഒറ്റശേഖരമംഗലം ആര്‍.വി.സദനത്തില്‍ വസുന്ധരയുടെ മകള്‍ ശ്രീകല , വേലായുധന്റെ മകന്‍ കൃഷ്ണന്‍കുട്ടി, പൂഴനാട് വി.വി ഹൗസില്‍ ജോണ്‍സന്റെ മകന്‍ വിന്‍സന്റെ് , നെയ്യാറ്റിന്‍കര തുണ്ടുവിള വീട്ടില്‍ രാമന്‍കുട്ടിപിളളയുടെ മകന്‍ ജയന്‍ എന്നിവരുടെ പേരില്‍ പുകയില നിരോധിത നിയമപ്രകാരം കേസ് എടുത്ത് പിഴ ഈടാക്കുകയും ചെയ്തു.
നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.രാജാസിംഗിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. റൈയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എല്‍.ഷിബു, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.എസ്.മോഹന്‍രാജ്, പ്രിവന്റീവ് ഓഫിസര്‍ ഡി.കെ.ജസ്റ്റിന്‍രാജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഹരികുമാര്‍, എസ്.എസ് അനീഷ , വിജേഷ്, എന്‍.സുബാഷ്‌കുമാര്‍, സനല്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തയാളെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത് സിപിഎം

Kerala
  •  3 months ago
No Image

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 'നടക്കാത്ത' അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Kerala
  •  3 months ago
No Image

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  3 months ago
No Image

പൂരം കലക്കല്‍: നടക്കാത്ത അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി

Kerala
  •  3 months ago
No Image

 പേജറും വാക്കിടോക്കിയും നിര്‍മിച്ചത് മൊസാദ് മേല്‍നോട്ടത്തിലെന്ന് ഇന്റലിജന്‍സ്

International
  •  3 months ago
No Image

പൊട്ടിത്തെറിച്ച പേജര്‍ നിര്‍മിച്ചത് ആര്? ദുരൂഹത തുടരുന്നു

International
  •  3 months ago
No Image

കൊളീജിയം ഒരു തിരച്ചില്‍ കമ്മിറ്റിയല്ല, ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിംകോടതി

National
  •  3 months ago
No Image

അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  3 months ago
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago