HOME
DETAILS
MAL
കിളിമാനൂരിലെ ഈട്ടിത്തടി മോഷണം; സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍
backup
July 22 2019 | 07:07 AM
കിളിമാനൂര്‍: ഈട്ടിത്തടി മോഷണക്കേസില്‍ സി.പി.എം പഞ്ചായത്ത് മെംബറും കൂട്ടാളിയും അറസ്റ്റില്‍. പഴയകുന്നുമ്മേല്‍ പഞ്ചായത്ത് മെംബറും അടയമണ്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷിബുവും കൂട്ടാളി വിനോദുമാണ് പിടിയിലായത്.
കിളിമാനൂര്‍ ബഡ്സ് സ്കൂളില്‍നിന്ന് ഈട്ടിത്തടികള്‍ മോഷ്ടിച്ചതിന് നേരത്തെ ഷിബുവിനെതിരേ കേസെടുത്തിരുന്നു. ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു.
രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന ഈട്ടിത്തടികളാണ് പ്രതികള്‍ മുറിച്ചുകടത്തിയത്. ശേഷം മില്ലില്‍നിന്ന് ഇവ മുറിച്ച് ഉരുപ്പടികളാക്കി സുഹൃത്ത് തുളസീധരന്റെ വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."