HOME
DETAILS
MAL
കൃഷ്ണകുമാര്‍ വധം: രണ്ട് പ്രതികളെ വെറുതെ വിട്ടു
backup
October 04 2018 | 21:10 PM
കൊച്ചി: തിരുവനന്തപുരം സ്വദേശി അപ്രാണി കൃഷ്ണകുമാര്‍ കൊല്ലപ്പെട്ട കേസില്‍ ഒന്‍പതാം പ്രതി ഓംപ്രകാശ് പത്താം പ്രതി പ്രശാന്ത് എന്നിവരെ ഹൈക്കോടതി വെറുതെ വിട്ടു. അഞ്ചാംപ്രതി പ്രദീഷ്, ആറാം പ്രതി കൃഷ്ണകുമാര്‍ ഏഴാം പ്രതി അരുണ്‍ പതിന്നൊന്നാം പ്രതി വേണുക്കുട്ടന്‍ എന്നിവരുടെ ഹരജി കോടതി തള്ളി. 2007 ഫെബ്രുവരി 20നാണ് കൊലപാതകം നടന്നത്. വഞ്ചിയൂര്‍ കോടതിയില്‍ നിന്ന് കാറില്‍ സഞ്ചരിച്ച കൃഷ്ണ കുമാറിനെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."