HOME
DETAILS

ഡെങ്കിപ്പനി: പായിപ്രയില്‍ അടിയന്തിര പ്രതിരോധ നടപടി സ്വീകരിക്കാന്‍ തീരുമാനം

  
backup
May 28 2017 | 19:05 PM

%e0%b4%a1%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%aa%e0%b4%be%e0%b4%af%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d

 

കൊച്ചി: ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ടു ചെയ്ത പായിപ്ര ഗ്രാമപഞ്ചായത്തില്‍ അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ഉന്നതതല യോഗം തീരുമാനിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എ, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള എന്നിവരുടെ നേതൃത്വത്തില്‍ പായിപ്ര പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്ഥാപന പ്രതിനിധികളും ആരോഗ്യം, റവന്യൂ, ശുചിത്വ മിഷന്‍, കുടുംബശ്രീ വകുപ്പ് ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും പങ്കെടുത്തു.
കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ പഞ്ചായത്തില്‍ നിന്നും ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 108 പേര്‍ ചികിത്സ തേടിയതില്‍ ഒന്‍പത് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കാന്‍ യോഗം തീരുമാനിച്ചു.
എല്ലാ വാര്‍ഡുകളിലും ഇന്നു മുതല്‍ പ്രത്യേക ഗ്രാമസഭ യോഗം വിളിച്ചു കൂട്ടി കൊതുക് നിര്‍മാര്‍ജ്ജന ശുചീകരണ പരിപാടികളില്‍ ജനപങ്കാളിത്തം ഉറപ്പു വരുത്തും.
അടുത്ത 15 ദിവസത്തിനുള്ളില്‍ എല്ലാ വീടുകളിലും ജനപ്രതിനിധികളും ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരുമടങ്ങുന്ന സംഘം സന്ദര്‍ശിച്ച് കൊതുകുകളുടെ ഉറവിട നിര്‍മാര്‍ജനത്തെ കുറിച്ച് ബോധവല്‍കരണം നടത്തും. കൊതുക് നിര്‍മാര്‍ജനത്തെ കുറിച്ചുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപെടുത്തുന്നതിനായി മത, സാമൂഹ്യ സംഘടനകളുടെ സഹായത്തോടെ പ്രദേശത്തെ എല്ലാ ചടങ്ങുകളിലും ആരാധനാലയങ്ങളിലും ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ വിശദീകരിക്കും.
എല്ലാ സ്‌കൂളുകളിലും വിദ്യാരംഭ ദിനത്തില്‍ തന്നെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പകര്‍ച്ചവ്യാധികളെ കുറിച്ചും അവ പകരാനിടയാകുന്ന സാഹചര്യങ്ങളെ കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് സന്ദേശം നല്‍കും. തുടര്‍ന്ന്, ഓരോ വിദ്യാര്‍ഥിയും തങ്ങളുടെ വീടുകളിലെയും പരിസരങ്ങളിലെയും സാഹചര്യങ്ങള്‍ കണ്ടെത്തി തടയുകയും ഇത് സംബന്ധിച്ച കുട്ടികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അധ്യാപകരുടെ സഹായത്തോടെ വിലയിരുത്തുകയും ചെയ്യും.
വിദ്യാരംഭ ദിനത്തില്‍ ഒരു മണിക്കൂര്‍ ആരോഗ്യ ബോധവത്കരണത്തിനായി നീക്കി വെക്കണം. കൊതുക് വളരാനിടയുള്ള സാഹചര്യങ്ങള്‍ കണ്ടെത്തുവാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കുട്ടികള്‍ക്ക് നല്‍കും. പ്രദേശത്തെ എല്ലാ തോട്ടമുടമകളുടെയും പൈനാപ്പിള്‍ കര്‍ഷകരുടെയും യോഗം അടിയന്തിരമായി വിളിച്ചു ചേര്‍ത്ത് കൊതുക് നിയന്ത്രണ മാര്‍ഗങ്ങള്‍ പാലിക്കുവാനുള്ള നിര്‍ദേശങ്ങള്‍ നല്‍കും. വാര്‍ത്താമാധ്യമങ്ങളിലൂടെ രോഗനിയന്ത്രണ മാര്‍ഗങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുവാനും യോഗം തീരുമാനിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago