HOME
DETAILS

മങ്കട ഉപജില്ലാ ഓഫിസിനു സ്ഥലംമാറ്റം

  
backup
May 28, 2017 | 8:06 PM

%e0%b4%ae%e0%b4%99%e0%b5%8d%e0%b4%95%e0%b4%9f-%e0%b4%89%e0%b4%aa%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%b8

 

മങ്കട: ഉപജില്ലാ ഓഫിസ് ഇന്ന് മങ്കട താഴെ അങ്ങാടിയിലെ മര്‍ക്കറ്റ് കെട്ടിടത്തിലേക്ക് മാറ്റും. ഇതു സംബന്ധിച്ച് ഡി.ഡി.ഇ സഫറുല്ലയും പഞ്ചായത്തും തമ്മില്‍ നടന്ന ചര്‍ച്ചയെതുടര്‍ന്നാണ് തീരുമാനം. നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന കെട്ടിടത്തില്‍ നിന്നു പഞ്ചായത്ത് നിര്‍ദ്ദേശിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റാന്‍ ഡി.പി.ഐ കഴിഞ്ഞ 13 ന് ഉത്തരവിട്ടിരുന്നു.
ഇതു സംബന്ധിച്ച് നേരത്തേ തന്നെ മങ്കട പഞ്ചായത്ത് ഭരണസമിതിയും പി.ടി.എ യും യു.ഡി.എഫും തമ്മില്‍ ഭിന്നത നില നിന്നിരുന്നു. ഇടുങ്ങിയ നിലയില്‍ സുരക്ഷിതമല്ലാത്ത കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ഉപജില്ല ഓഫിസ് ആദ്യ 40 കൊല്ലം അങ്ങാടിപ്പുറത്ത് ചെറിയ വാടകക്കെട്ടിടത്തിലായിരുന്നു.
2005 ഓടെ അങ്ങാടിപ്പുറത്ത് നിന്ന് മങ്കട ജി.എല്‍.പി സ്‌കൂള്‍ കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. മാര്‍ക്കറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതോടെ മങ്കട എ.ഇ.ഒ ഓഫീസ്‌കെട്ടിടം മൂന്നാമത് കേന്ദ്രത്തിലേക്കാണ് മാറുന്നത്.
അതേ സമയം പുതിയ കേന്ദ്രത്തിലെ അസൗകര്യങ്ങള്‍ പരിഗണിക്കാതെയാണ് സ്ഥലം മാറ്റം സംബന്ധിച്ച് തീരുമാനം ഉറപ്പിച്ചതെന്ന് ആക്ഷേപം കെ.എസ്.ടി.യു ഉയര്‍ത്തിയിട്ടുണ്ട്. ഡി.ഡി.ഇ പുതിയ കെട്ടിടത്തിലെ അസൗകര്യങ്ങള്‍ നേരിട്ടു മനസിലാക്കിയില്ലെന്നും കെ.എസ്.ടി.യു ഭാരവാഹികള്‍ ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് അഹങ്കാരി, ഉടൻ അധികാരത്തിൽ നിന്ന് തെറിക്കും: ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയെന്ന് ആയത്തുള്ള ഖാംനഈ

International
  •  a day ago
No Image

പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; തൃശൂരിൽ വീടുകയറി ആക്രമണം, 65-കാരന് വെട്ടേറ്റു

crime
  •  a day ago
No Image

മിന്നൽ വേഗത്തിൽ ചാർജിംഗ്! കൂടുതൽ ഇവി ചാർജിം​ഗ് സ്റ്റേഷനുകൾ നിർമ്മിക്കാൻ അബൂദബി; ഓരോ നാലാമത്തെ ചാർജിംഗും ഫ്രീ

uae
  •  a day ago
No Image

പരശുരാമൻ കൽപ്പിച്ചു നൽകിയ തന്ത്രിപദവി; താഴമൺ മഠത്തിൻ്റെ ആചാര്യപ്പെരുമ സ്വർണ്ണവിവാദത്തിൽ കറപുരളുമ്പോൾ

crime
  •  a day ago
No Image

6 മിനിറ്റ് 23 സെക്കൻഡ് ദൈർഘ്യം; 21ാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യ​ഗ്രഹണം 2027 ൽ; കൂടുതലറിയാം

uae
  •  a day ago
No Image

ഹിമാചലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം, നിരവധി പേർക്ക് പരിക്ക്

National
  •  a day ago
No Image

മുണ്ടക്കൈ - ചൂരൽമല പുനരധിവാസം: നൂറ് വീടുകളുമായി കോൺഗ്രസ്; ഭൂമി രജിസ്ട്രേഷൻ തിയതി പ്രഖ്യാപിച്ചു

Kerala
  •  a day ago
No Image

ഇൻഡോറിൽ കാർ ട്രക്കിലിടിച്ച് മൂന്ന് മരണം; മരിച്ചവരിൽ മുൻ മന്ത്രിയുടെ മകളും കോൺഗ്രസ് വക്താവിന്റെ മകനും

National
  •  a day ago
No Image

സിറിയ വിഷയത്തില്‍ സൗദി-സിറിയ ഉന്നതല ചര്‍ച്ച

Saudi-arabia
  •  a day ago
No Image

ഇറാനിലേക്കില്ല: വിമാനങ്ങൾ റദ്ദാക്കി ഫ്ലൈ ദുബൈ; യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടും; പുതിയ സമയം പിന്നീട് അറിയിക്കും

uae
  •  a day ago