തടയണക്കായി ഉപയോഗിച്ച പ്ലാസ്റ്റിക് ചാക്കുകള്‍ നീക്കം ചെയ്തു
കൂത്തുപറമ്പ്: ജലസംരക്ഷണത്തിനായി പുഴയില്‍ തടയണ തീര്‍ക്കാന്‍ ഉപയോഗിച്ച പ്ലാസ്റ്റിക്ക് ചാക്കുകള്‍ വിദ്യാര്‍ഥികളും നാട്ടുകാരും നീക്കംചെയ്തു.
കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസ്ഥിതി ക്ലബ് അംഗങ്ങളും ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് യൂനിറ്റും മാങ്ങാട്ടിടം സൗഹൃദ വേദിയും ചേര്‍ന്ന് നാട്ടുകാരുടെ സഹകരണത്തോടെയാണ് അഞ്ചരക്കണ്ടി പുഴയ്ക്കു കുറുകേ കണ്ടംകുന്നില്‍ നിര്‍മിച്ച തടയണയുടെ പ്ലാസ്റ്റിക്ക് ചാക്കുകള്‍ നീക്കംചെയ്തത്.
പുഴയില്‍ നിര്‍മിച്ച തടയണ കണ്ടംകുന്ന്, നീര്‍വേലി, മെരുവമ്പായി തുടങ്ങിയ സ്ഥലങ്ങളിലെ ജലക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമായിരുന്നു.
തടയണയ്ക്ക് ഉപയോഗിച്ച ഇരുന്നൂറിലേറെ ചാക്കുകളാണ് വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന് നീക്കം ചെയ്തത്. മഴ ആരംഭിച്ചാല്‍ ബാക്കിയുള്ള ചാക്കുകളും നീക്കം ചെയ്യാന്‍ തയാറെടുക്കുകയാണ് വിദ്യാര്‍ഥികള്‍.
പുഴ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കെ. രാഘവന്‍, കോരമ്പത്ത് കേളന്‍, കുര്യാക്കോസ് കണ്ടംകുന്ന്, സി.വി പ്രീതന്‍, കെ.കെ മുകുന്ദന്‍, സ്‌കൗട്ട്‌സ് അധ്യാപകന്‍ വി.വി സുനേഷ്, പരിസ്ഥിതി ക്ലബ് കണ്‍വീനര്‍ കുന്നുംബ്രോന്‍ രാജന്‍, വിദ്യാര്‍ഥികളായ അനഘ, സഞ്ജയ്, ആര്യ, വൈഷ്ണവ്, അതുല്‍, പ്രണവ്, അക്ഷയ്, സിദ്ധാര്‍ഥ്, ദിജിന്‍ അദ്വൈത് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."