HOME
DETAILS
MAL
വികസന കാര്യത്തില്‍ തളിപ്പറമ്പിന് മുഖ്യ പരിഗണന: മന്ത്രി
backup
May 28 2017 | 21:05 PM
തളിപ്പറമ്പ്: തളിപ്പറമ്പിലെ വികസന കാര്യങ്ങള്‍ക്ക് മുഖ്യപരിഗണന നല്‍കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്. പുതുതായി ഉത്തരമലബാറിന് അനുവദിച്ച റവന്യു ഡിവിഷന് ഓഫിസ് തളിപ്പറമ്പില്‍ തന്നെ സ്ഥാപിക്കുമെന്നും മന്ത്രി സൂചന നല്കി. തുടര്‍നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. തളിപ്പറമ്പില്‍ പുതുതായി റവന്യു ടവര്‍ നിര്‍മിക്കുന്ന കാര്യവും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. താലൂക്ക് വികസനസമിതി യോഗം കാര്യക്ഷമമാക്കാനും നടപടി സ്വീകരിക്കും. യോഗത്തില്‍ പങ്കെടുക്കാത്ത വകുപ്പ് മേധാവികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി ചന്ദ്രശേഖരന് കൂട്ടിചേര്‍ത്തു. സി.പി.ഐ ജില്ലാ സെക്രട്ടറി പി. സന്തോഷ്കുമാര്‍, വേലിക്കാത്ത് രാഘവന്, സി. ലക്ഷ്മണന്, പി.കെ. മുജീബ്റഹ്മാന്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."