HOME
DETAILS
MAL
കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് തിരുവനന്തപുരത്ത് ഡി.ജെ പാര്‍ട്ടി; പങ്കെടുത്തത് ആയിരങ്ങള്‍
backup
December 26 2020 | 08:12 AM
തിരുവനന്തപുരം: പൊഴിയൂര്‍ പൊഴിക്കരയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ക്രിസ്മസ് പാര്‍ട്ടി. ആയിരങ്ങള്‍ പങ്കെടുത്ത പാര്‍ട്ടിയ്ക്കെതിരെ പൊലിസ് കേസെടുത്തു.
'ഫ്രീക്സ്' എന്ന പേരിലുള്ള യുവജന കൂട്ടായ്മയുടെ പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി സംഘടിപ്പിക്കാന്‍ അനുമതി വാങ്ങിയിരുന്നില്ല.
ഇന്നലെ രാത്രി നടന്ന പാര്‍ട്ടി പുലരും വരെ നീണ്ടു നിന്നതായും പരാതിയുണ്ട്. സംഭവത്തില്‍ സംഘാടകര്‍ക്കും കണ്ടാലറിയാവുന്ന മുന്നൂറിലേറെ പേര്‍ക്കെതിരെയും കോസെടുത്തതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."