യുവജന തൊഴില്‍ മേളയും പരിശീലന ക്യാംപും
കല്‍പ്പറ്റ: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ സഹകരണത്തോടെ കേന്ദ്ര യുവജന-കായിക മന്ത്രാലയും എക്‌സ്പ്രഷന്‍സ് ഓഫ് ഇന്ത്യയും സംയുക്തമായി യുവജന തൊഴില്‍മേളയും പരിശീലന ക്യാംപും സംഘടിപ്പിക്കുന്നു. വിദ്യാഭ്യാസ മികവും സാങ്കേതിക പരിജ്ഞാനവും പ്രവൃത്തി പരിചയവുമുള്ള യുവജനങ്ങള്‍ക്ക് പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യുന്നവരെ ഇന്റര്‍വ്യൂ അഭിമുഖീകരിക്കാനുള്ള പരിശീലനം നല്‍കി സജ്ജരാക്കിയ ശേഷം മാത്രമേ വിവിധ കമ്പനി പ്രതിനിധികള്‍ നേരിട്ട് നടത്തുന്ന ഇന്റര്‍വ്യൂകളിലേക്ക് തെരഞ്ഞെടുക്കൂ. വിദേശത്ത് തൊഴില്‍ ആഗ്രഹിക്കുന്നവര്‍ക്ക് അംഗീകൃത റിക്രൂട്ടിങ് ഏജന്‍സികളുടെ പ്രതിനിധികളുടെ സേവനം ലഭിക്കും. യുവജന തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് ഉദ്യോഗാര്‍ഥികളും തൊഴിലുടമകളും ഫീസ് നല്‍കേണ്ടതില്ല. താല്‍പര്യമുള്ളവര്‍ ്യൗ്മസ്വാ@ഴാമശഹ.രീാ എന്ന ഇ.മെയില്‍ വിലാസത്തില്‍ ബയോഡാറ്റ ഓഗസ്റ്റ് 10ന് മുമ്പായി അയക്കണം. വിവരങ്ങള്‍ക്ക്: ഫോണ്‍ 924963704704712301206.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."