ആശുപത്രി വിട്ട് നിപ്പ ബാധിതന്, എറണാകുളം ജില്ല നിപ്പ വിമുക്തമായി പ്രഖ്യാപിച്ചു
കൊച്ചി: എറണാകുളം ജില്ലയെ നിപ്പ വിമുക്തമായി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിപ്പ ബാധിച്ച് ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവിനെ ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്യുന്നതിനോടനുബന്ധിച്ചാണ് മന്ത്രിയുടെ പ്രഖ്യാപനം. എല്ലാവരും ഒരുമിച്ച് നിന്ന് യുദ്ധം നയിച്ചതുകൊണ്ടാണ് നിപയെ നമുക്ക് തുരത്താനായത്. ചികിത്സാരംഗത്ത് സര്‍ക്കാര്‍, സ്വകാര്യമേഖലകള്‍ കൈകോര്ത്തുപിടിച്ചതിന്റെ വിജയമുഹൂര്ത്തമാണിതെന്നും മന്ത്രി പറഞ്ഞു.
54 ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് യുവാവ് ആശുപത്രി വിട്ടത്. യുവാവിന് ആശുപത്രിയില്‍ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുത്തായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. മെയ് 30 നാണ് 23 വയസുള്ള എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ യുവാവ് ചികിത്സ തേടിയെത്തിയത്. ജൂണ്‍ നാലിനാണ് നിപ്പ സ്ഥിരീകരിച്ചത്.
നിപ വൈറസ് ബാധ സംശയിച്ച 338 പേരെ നിരീക്ഷിച്ചു. 17 പേരെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. 58 പേരുടെ സാംപിളുകള്‍ പരിശോധിച്ചു. പ്രതിരോധ യജ്ഞത്തില്‍ പങ്കാളികളായ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ മന്ത്രി അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."