സി.ഐ.ടി.യു ആര്‍.ടി.ഓഫിസ് മാര്‍ച്ച് ഇന്ന് ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ പെര്‍മിറ്റ് നല്‍കല്‍
സുല്‍ത്താന്‍ ബത്തേരി: ബത്തേരി ടൗണില്‍ നിജപെടുത്തിയ ഓട്ടോ പെര്‍മിറ്റ് അട്ടിമറിക്കുന്നതിന്നായി ഹൈക്കോടതി ഉത്തരവിന്റെ മറപിടിച്ച് ഇടനിലക്കാരും ആര്‍.ടി.ഒയും നടത്തുന്ന തൊഴിലാളി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10ന് ബത്തേരി ജോയിന്റ് ആര്‍.ടിഒ ഓഫിസിലേക്ക് ലൈറ്റ് മോട്ടോര്‍ എന്‍ജിനിയറിങ് വര്‍ക്കേഴ്‌സ് യൂനിയന്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തല്‍ മാര്‍ച്ച് നടത്തും.
പുതിയ പെര്‍മിറ്റ് നല്‍കുന്നതിലൂടെ ബത്തേരി ടൗണിലെ ട്രാഫിക് സംവിധാനം താളം തെറ്റുമെന്നും നിലവില്‍ ഓട്ടോ ഓടിച്ച് ജീവിക്കുന്ന തൊഴിലാളികളുടെ ഉപജീവനം ഇല്ലാതാക്കുമെന്നുമാണ് സമരക്കാര്‍ ആരോപിക്കുന്നത്. നിലവില്‍ 600 ഓട്ടോറിക്ഷകളും 80ഓളം ഐറിഷ് നാല് ചക്ര ഓട്ടോറിക്ഷകളുമാണ് ടൗണിലുള്ളത്. മൂന്ന് ചക്ര ഓട്ടോറിക്ഷകളുടെ എണ്ണം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിജപെടുത്തിയിരുന്നു. പിന്നീട് ഹൈക്കോടതി ഉത്തരവ് പ്രകാരം കുറച്ചു ഓട്ടോറിക്ഷക്കു കൂടി പെര്‍മിറ്റ് നല്‍കിയിരുന്നു.
എന്നാല്‍ ഇതിന്റെ മറപിടിച്ച് ഹൈക്കോടതി ഉത്തരവ് ഉണ്ടെന്ന് പറഞ്ഞു ആര്‍.ടി.ഒ ഓഫിസ് ഉദ്യോഗസ്ഥര്‍ വീണ്ടും പെര്‍മിറ്റ് നല്‍കുകയാണ് ചെയ്യുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."